കാലു മാറി ശസ്ത്രക്രിയ: പിഴശിക്ഷയിൽ ഇളവില്ല | മനോരമ ഓൺലൈൻ ന്യൂസ് – Supreme Court Rejects Doctor’s Appeal in Wrong-Leg Surgery Case | Medical Negligence | NCDRC | Supreme Court | India New Delhi News Malayalam | Malayala Manorama Online News
കാലു മാറി ശസ്ത്രക്രിയ: പിഴശിക്ഷയിൽ ഇളവില്ല
മനോരമ ലേഖകൻ
Published: December 06 , 2024 02:32 AM IST
1 minute Read
ന്യൂഡൽഹി ∙ വലതു കാലിൽ ചെയ്യേണ്ട ശസ്ത്രക്രിയ ഇടതുകാലിൽ ചെയ്തതിനുള്ള പിഴശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഡോക്ടർ നൽകിയ അപ്പീൽ ഹർജി സുപ്രീം കോടതി തള്ളി. വീട്ടിൽ തെന്നിവീണതിനെ തുടർന്ന് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ച രവി റായ് എന്നയാൾക്കാണ് 2016–ൽ കാലു മാറി ശസ്ത്രക്രിയ ചെയ്തത്. ഇതിന് 1.10 കോടി രൂപ പിഴയായി നൽകാൻ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചിരുന്നു. 90 ലക്ഷം രൂപ ആശുപത്രിയും 10 ലക്ഷം രൂപ വീതം ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാരും നൽകണമെന്നായിരുന്നു വിധിച്ചത്. അതിനെതിരെ ഡോക്ടർമാരിൽ ഒരാളായ ഡോ. രാഹുൽ കാക്രൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇടതുകാലിലും പരുക്കുണ്ടായിരുന്നതിന്റെയും രോഗി നൽകിയ വാക്കാൽ സമ്മതത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു വാദം. എന്നാൽ, എക്സ്റേ, മറ്റു സ്കാൻ പരിശോധനകൾ തുടങ്ങിയവ എടുത്തതു വലതുകാലിൽ ആയിരുന്നുവെന്നു കണ്ടെത്തിയ കമ്മിഷൻ ഡോക്ടർക്കും ആശുപത്രിക്കും സംഭവിച്ചതു ഗുരുതര പിഴവാണെന്നു വിലയിരുത്തുകയായിരുന്നു.
English Summary:
Medical Negligence: Supreme Court upholds a penalty against a doctor who performed surgery on the wrong leg of a patient at Fortis Hospital in Delhi. The NCDRC awarded the patient significant compensation
mo-news-common-malayalamnews 5b0b77qthn1jb25p3fels2c7gu 40oksopiu7f7i7uq42v99dodk2-list mo-health-patient mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt
Source link