WORLD

സിറിയന്‍ യുദ്ധം റഷ്യയെ ക്ഷീണിപ്പിക്കാനും ഇറാനെ ലക്ഷ്യമിട്ടുമുള്ള പാശ്ചാത്യ ഗൂഢാലോചനയോ?


മൂന്നാം ലോകമഹായുദ്ധം എന്ന ആശങ്കയുടെ മുനമ്പിലാണ് കുറേക്കാലമായി ലോകം. അത് യുക്രെയിനിലോ ഗാസയിലോ ആയിരിക്കും തുടങ്ങുന്നത് എന്ന് പോലും ആശങ്ക ഉയര്‍ന്നു. പിന്നീട് ഇസ്രായേല്‍ ആക്രമണം ലെബനനിലേക്ക്‌ വ്യാപിപ്പിച്ചപ്പോള്‍ അവിടെ ആവുമെന്ന്, അല്ലെങ്കില്‍ ഇറാനിലാവുമെന്ന് കരുതിയവരുമുണ്ട്. പക്ഷേ, എല്ലാവര്‍ക്കും തെറ്റി എന്നു തോന്നുന്നു. സിറിയയില്‍ അപ്രതീക്ഷിതമായി പുനരാരംഭിച്ച യുദ്ധം ഇപ്പോള്‍ തന്നെ ഒരു മിനി ലോകയുദ്ധമാണ്, അത് പൂര്‍ണതോതിലെ ലോകയുദ്ധമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിറിയയില്‍ വീണ്ടും യുദ്ധക്കൊതിയന്മാര്‍ ഉറക്കമെണീറ്റത് ഒരാഴ്ച മുമ്പാണ്. വിമതസേനകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ അവര്‍ സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലെപ്പോ പിടിച്ചെടുത്തു. പിന്നെ തുടര്‍ച്ചയായ മുന്നേറ്റം. നിരവധി ചെറുപട്ടണങ്ങള്‍ പിടിച്ചെടുത്ത അവര്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്കുള്ള പടയോട്ടത്തിലാണ്. അവിടെ നിന്നും 200 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹമാ നഗരത്തെ അവര്‍ മിക്കവാറും വളഞ്ഞിരിക്കുകയാണ്. ആലെപ്പോ വീണപ്പോള്‍ മുതല്‍ റഷ്യന്‍-സിറിയന്‍ പോര്‍വിമാനങ്ങള്‍ വിമതകേന്ദ്രങ്ങളില്‍ ബോംബു വര്‍ഷിക്കാന്‍ തുടങ്ങിയെങ്കിലും വിമതപോരാളികള്‍ തളരാതെ കുതിക്കുകയാണ്. ഇതിനിടെ ഇസ്രായേലും കളത്തിലിറങ്ങി, ഹിസ്ബുള്ളയുടെ ഒരു പ്രധാന നേതാവിനെ സിറിയയില്‍ വെച്ച് വധിച്ചു. വിമതസേനകളെ സഹായിക്കാന്‍ യുക്രെയിന്റെ പരിശീലകര്‍ രംഗത്തിറങ്ങി എന്ന് രണ്ടു ദിവസം മുമ്പ് റഷ്യ ആരോപിച്ചിരുന്നു.


Source link

Related Articles

Back to top button