INDIALATEST NEWS

എക്കാലത്തും പിന്തുണച്ചത് ദ്വിരാഷ്ട്ര പരിഹാരത്തെ; ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി എസ്.ജയ്‌ശങ്കർ

എക്കാലത്തും പിന്തുണച്ചത് ദ്വിരാഷ്ട്ര നയത്തെ; ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി എസ്.ജയ്‌ശങ്കർ – S. Jaishankar Clarifies India’s Stance on UN Resolutions on Gaza – Manorama Online | Malayalam News | Manorama News

എക്കാലത്തും പിന്തുണച്ചത് ദ്വിരാഷ്ട്ര പരിഹാരത്തെ; ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി എസ്.ജയ്‌ശങ്കർ

ഓൺലൈൻ ഡെസ്‍ക്

Published: December 05 , 2024 05:23 PM IST

1 minute Read

എസ്.ജയശങ്കർ (File Photo: J Suresh / Manorama)

ന്യൂഡൽഹി∙ ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ. ദ്വിരാഷ്ട്ര പരിഹാരത്തെയാണ് ഇന്ത്യ എക്കാലത്തും പിന്തുണച്ചിട്ടുള്ളതെന്നും അക്കാര്യത്തിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ഗാസയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രമേയങ്ങളിൽ നിന്നും ഇന്ത്യ വിട്ടുനിന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഇസ്രയേൽ–ഹമാസ് സംഘർഷം ആരംഭിച്ചതിനുശേഷം 13 പ്രമേയങ്ങളാണ് പലസ്തീനുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ടതെന്നും അതിൽ 10 എണ്ണത്തിനും ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മൂന്നെണ്ണത്തിൽ നിന്നുമാത്രമാണ് ഇന്ത്യ വിട്ടുനിന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുൾപ്പെടെ പരമാവധി സഹായങ്ങൾ പലസ്തീന് ഇന്ത്യ നൽകിയിരുന്നു. കൂടാതെ ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്ക് 50 ലക്ഷം ഡോളറും (ഏകദേശം 42.35 കോടി രൂപ) സംഭാവന നൽകിയിരുന്നു. 2023ലും തുല്യമായ തുക ഇന്ത്യ നൽകിയിട്ടുണ്ട്. 

English Summary:
Israel-Palestine Conflict: India reaffirms its commitment to a two-state solution in the Israel-Palestine conflict. S. Jaishankar addressed concerns clarifying India’s stance on UN resolutions related to Gaza.

mo-news-world-countries-israel 2g3t0uf4antudp6d08k9oqm2bp 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-israel-palestine-conflict mo-politics-leaders-sjaishankar


Source link

Related Articles

Back to top button