പ്രദീപും രാഹുലും സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിൽ നിന്ന് വിജയിച്ച യു.ആർ.പ്രദീപും പാലക്കാട് നിന്ന് ജയിച്ച രാഹുൽ മാങ്കൂട്ടത്തിലും സ്പീക്കർ എ.എൻ.ഷംസീറിന് മുമ്പാകെ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ പ്രദീപ് സഗൗരവവും രാഹുൽ ദൈവനാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, പി.പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ.കെ.ശശീന്ദ്രൻ, കെ.രാജൻ, കെ.ബി.ഗണേശ് കുമാർ, എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചീഫ് വിപ്പ് എൻ.ജയരാജ്, എം.പിമാരായ ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മുൻസ്പീക്കർ വി.എം.സുധീരൻ തുടങ്ങിയവർ പങ്കെടുത്തു.


Source link
Exit mobile version