CINEMA

ജനക്കൂട്ടം ഉണ്ടെന്നറിഞ്ഞിട്ടും അല്ലു എന്തിന് പോയി ? മരണം സംഭവിച്ചതിൽ താരത്തിന് വിമർശനം

ജനക്കൂട്ടം ഉണ്ടെന്നറിഞ്ഞിട്ടും അല്ലു എന്തിന് പോയി ? മരണം സംഭവിച്ചതിൽ താരത്തിന് വിമർശനം | Allu Arjun Accident

ജനക്കൂട്ടം ഉണ്ടെന്നറിഞ്ഞിട്ടും അല്ലു എന്തിന് പോയി ? മരണം സംഭവിച്ചതിൽ താരത്തിന് വിമർശനം

മനോരമ ലേഖകൻ

Published: December 05 , 2024 03:27 PM IST

1 minute Read

അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും രശ്മിക മന്ദാനയും സന്ധ്യ തിയറ്ററിൽ, തിയറ്ററിന്റെ ഉള്ളിൽ നിന്നുള്ള ദൃശ്യം

വലിയ ആരാധകക്കൂട്ടത്തെ വകവയ്ക്കാതെ പുഷ്പ 2 തിയറ്ററിൽ കാണാനെത്തിയ അല്ലു അർജുന് വിമർശനം. അല്ലു അർജുൻ വന്നതിനെ തുടർന്ന് ആരാധകരുടെ ആവേശം അതിര് കടക്കുകയും തുടർന്ന് സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. ഒരാൾ കൊല്ലപ്പെട്ട ഇൗ സംഭവത്തിൽ അല്ലുവിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. ഇത്രയും വലിയ ആരാധകക്കൂട്ടം അവിടെ ഉണ്ടെന്നറിഞ്ഞിട്ടും അല്ലു അർജുൻ അവിടേക്കു പോയതെന്തിനാണെന്ന് വിമർശകർ ചോദിക്കുന്നു. കുറച്ചു കൂടി പക്വതയോടെ ഈ സന്ദർഭം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നു. 

Allu Arjun extended his support by donating to 3 Pawan Kalyan fan families affected in an electrocution accident while erecting a banner for Janasena sabhaDespite this, some pk fans are now accusing bunny of not addressing the Sandhya incident.Gratitude might be too much to… pic.twitter.com/2tDKrbq8cu— Bunny – Youth Icon Of India (@BunnyYouthIcon) December 5, 2024

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് ആരാധകർക്കായി ഒരുക്കിയ പ്രത്യേക ഷോ കാണാൻ അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും രശ്മിക മന്ദാനയുെമത്തിയത്. രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. 

#Hyderabad: Revathi came along with family to watch #Pushpa2 at Sandhya Theatre at RTC Cross road. Didn’t know that it will take her life. She lost her life in stampede, while her two sons aged 9 & 7 are in ICU. Allu Arjun was watching the movie inside. pic.twitter.com/lmFjjJwit2— Suresh (@isureshofficial) December 5, 2024

#Pushpa2 – Who takes kids and ladies to a packed premier show of a hyped movie that too in a local theatre ? The news was out yest morning itself that Allu Arjun would be coming to Sandhya. So everyone knew. Now a life is lost.— Yours_Unanimous (@speakthefact) December 5, 2024

ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടർന്നുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്. ഇതേ തിയറ്ററിൽ വച്ചാണ് തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിക്കാനിടയായ ദാരുണമായ സംഭവം നടക്കുന്നത്. ദിൽസുഖ്നഗർ സ്വദേശിനിയായ രേവതി(39)ആണ് മരിച്ചത്. ഇവരുടെ മകൻ ഉൾപ്പെടെ രണ്ടു കുട്ടികൾക്കു ​ഗുരുതര പരുക്കേറ്റു. രേവതി, ഭർത്താവ് ഭാസ്‌കറിനും മക്കളായ തേജ് (9), സാൻവിക (7) എന്നിവർക്കുമൊപ്പമാണ് തിയറ്ററിലെത്തിയത്. അല്ലു അർജുൻ വന്നതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. വൻ ബഹളത്തിനിടയിൽ ഭർത്താവിന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്ന യുവതിയെ ആളുകൾ തള്ളി മാറ്റി. തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരാവുകയായിരുന്നു.

ലോകമെമ്പാടും 12,500 സ്‌ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്തത്. ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നുവെങ്കിലും പലയിടത്തും പ്രേക്ഷകർ തിക്കി തിരക്കിയതോടെ സംഘർഷാവാസ്ഥ ഉണ്ടായി. ഇഫോർ എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.

English Summary:
Allu Arjun faces criticism for watching Pushpa 2 in theaters with fans.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-alluarjun mo-movie-pushpa-2 f3uk329jlig71d4nk9o6qq7b4-list 4dnfiq9o4dm823c1smkuot1utb




Source link

Related Articles

Back to top button