കുഞ്ഞുങ്ങൾ കരയുന്ന ശബ്ദം പുറപ്പെടുവിച്ച് ഡ്രോണുകൾ; പലസ്തീനികളെ കൊല്ലാൻ ചതിപ്രയോഗവുമായി ഇസ്രയേൽ


ഗാസ: ക്യാമ്പുകളില്‍ താമസിക്കുന്ന പലസ്തീൻകാരെ കൊലപ്പെടുത്താന്‍ പുതിയ തന്ത്രവുമായി ഇസ്രയേല്‍. കുട്ടികൾ കരയുന്ന ശബ്ദം കേൾപ്പിച്ച് ജനങ്ങളെ ക്യാമ്പുകളിൽനിന്ന് പുറത്തെത്തിച്ച് വെടിവെച്ച് കൊല്ലുന്നതായാണ് റിപ്പോർട്ട്. റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ ക്വാഡ്‌കോപ്റ്റര്‍ ഡ്രോണ്‍വഴി പുറപ്പെടുവിച്ചാണ് ഇസ്രയേല്‍ കെണിയൊരുക്കുന്നത്. ശബ്ദംകേട്ട് പുറത്തിറങ്ങുന്ന ആളുകളെ ഉന്നംവെച്ച് നിറയൊഴിക്കുകയാണ് ചെയ്യുന്നത്. ഇസ്രയേലിന്റെ ക്വാഡ്‌കോപ്റ്ററുകളില്‍നിന്ന് സ്ത്രീകളും കുട്ടികളും കരയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ അബു അനസ് അല്‍ ഷാഹ്‌റൂര്‍ എന്നയാള്‍ തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.


Source link

Exit mobile version