ലണ്ടന്‍: ഹമാസുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേല്‍, ഗാസ മുനമ്പില്‍ വംശഹത്യയാണ് നടത്തുന്നതെന്ന ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. യു.എസ്. ഉള്‍പ്പെടെയുള്ള ഇസ്രയേലിന്‍റെ സഖ്യകക്ഷികളും ഈ വംശഹത്യയില്‍ പങ്കാളികളാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.മാരക ആക്രമണങ്ങള്‍ നടത്തിയും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തും ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ളവയുടെ വിതരണം തടസ്സപ്പെടുത്തിയും പലസ്തീനികളെ കരുതിക്കൂട്ടി തകര്‍ക്കാനുള്ള നടപടികളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
Source link