ബാറ്ററി തകരാർ; വന്ദേ ഭാരത് ഷൊർണൂരിൽ കുടുങ്ങി

സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ രാത്രി വഴിയിൽ കുടുങ്ങിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ തിരിച്ചത്തിച്ച് എൻജിൻ മാറ്റി ഓടാൻ തയ്യാറെടുക്കുന്നു.
ഷൊർണൂർ: കാസർകോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് (20633) ബാറ്ററി തകരാറിനെ തുടർന്ന് ഷൊർണൂർ റെയിൽവേ സ്‌റ്റേഷന് സമീപം വഴിയിൽ കുടുങ്ങിയതു കാരണം മൂന്നര മണിക്കൂർ യാത്ര വൈകി.
ഇന്നലെ വൈകിട്ട് 5.20ന് ഷൊർണൂർ ജംഗ്ഷനിൽ നിന്ന് യാത്രക്കാരെ കയറ്റി ഭാരതപ്പുഴ പാലത്തിലേക്ക് കടന്നതും എൻജിൻ നിലച്ച് ട്രെയിൻ നിന്നു. എയർ കണ്ടീഷണർ നിലച്ചതും ഓട്ടോമാറ്റിക് വാതിലുകൾ തുറക്കാനാവാതിരുന്നതും സ്ത്രീകളടക്കമുള്ള യാത്രക്കാരെ പരിഭ്രാന്തരാക്കി. ഒന്നര മണിക്കൂറിന് ശേഷം മറ്റൊരു എൻഞ്ചിൻ ഉപയോഗിച്ച് വന്ദേ ഭാരതിനെ ഷൊർണൂർ സ്റ്റേഷനിൽ തിരിച്ചെത്തിച്ചാണ് തകരാർ പരിഹരിച്ചത്. പിന്നീട് സാധാരണ എൻജിൻ ഘടിപ്പിച്ച് 8.50ഓടെ യാത്ര പുനരാരംഭിച്ചു. വന്ദേ ഭാരത് വഴിയിൽ കുടുങ്ങിയത് കൊച്ചി-ഷൊർണൂർ – പാലക്കാട് പാതയിൽ മറ്റ് ചില ട്രെയിനുകളെയും ബാധിച്ചു.
Source link