ലഹരിമാഫിയയുമായി നിരന്തരബന്ധം, പണമിടപാട്; നടൻ മൻസൂർ അലി ഖാന്റെ മകൻ അറസ്റ്റിൽ

ലഹരിമാഫിയ ബന്ധം: നടൻ മൻസൂർ അലി ഖാന്റെ മകൻ അറസ്റ്റിൽ | മനോരമ ഓൺലൈൻ ന്യൂസ്- Drug Trafficking Case | Ali Khan Tuglak Arrest | Malayala Manorama Online News
ലഹരിമാഫിയയുമായി നിരന്തരബന്ധം, പണമിടപാട്; നടൻ മൻസൂർ അലി ഖാന്റെ മകൻ അറസ്റ്റിൽ
മനോരമ ലേഖകൻ
Published: December 05 , 2024 08:06 AM IST
1 minute Read
മൻസൂർ അലി ഖാൻ (Photo: Instagram, @mansoor_alikhan_offl), അലി ഖാൻ തുഗ്ലക്ക് (Photo:X)
ചെന്നൈ ∙ നടൻ മൻസൂർ അലി ഖാന്റെ മകൻ അലി ഖാൻ തുഗ്ലക്കിനെ ലഹരി വിൽപന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ആപ്പ് വഴി ലഹരി മരുന്നുകളും കഞ്ചാവും വിറ്റതിനു കഴിഞ്ഞ നവംബർ 4ന് അറസ്റ്റിലായവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അലി ഖാൻ തുഗ്ലക്ക് അടക്കം 7 പേർ പിടിയിലായത്.
നേരത്തെ അറസ്റ്റിലായവരുമായി ഇവർ ഫോണിൽ നിരന്തരം ബന്ധപ്പെട്ടതായും പണമിടപാട് നടത്തിയതായും പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്യൽ ആരംഭിച്ച തിരുമംഗലം പൊലീസ്, നടന്റെ മകൻ അടക്കം മുഴുവൻ പേരെയും ഇന്നലെ രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summary:
Tamil Actor Mansoor Ali Khan’s Son ARRESTED In Connection To A Drug Trafficking Case
35tfqd2lkivmig66v2fnk112g2 mo-crime-drugsmuggling 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-chennainews mo-crime-crime-news
Source link