LIVE രാഹുലിനെ തടഞ്ഞതിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം; സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ നോട്ടിസ് നൽകി കോൺഗ്രസ്

രാഹുലിനെ തടഞ്ഞതിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം; സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ നോട്ടിസ് നൽകി കോൺഗ്രസ്- Parliament | Manorama News
ഓൺലൈൻ ഡെസ്ക്
Published: December 05 , 2024 11:00 AM IST
1 minute Read
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വധേരയെയും സംഭാൽ സന്ദർശിക്കാൻ പോകുന്നതിനിടെ ഗാസിപൂർ അതിർത്തിയിൽ തടഞ്ഞപ്പോൾ.(PTI Photo) (PTI12_04_2024_000455B)
ന്യൂഡൽഹി∙ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ഒമ്പതാം ദിവസം ബഹളത്തിൽ മുങ്ങാൻ സാധ്യത. യുപിയിലെ സംഭലിലേക്ക് പോയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയയെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞതിൽ പ്രതിപക്ഷം ഇന്ന് പ്രതിഷേധിച്ചേക്കും. സംഭവം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടിസ് നൽകിയിട്ടുണ്ട്. ആലപ്പുഴ എംപി കെ.സി.വേണുഗോപാലാണ് നോട്ടിസ് നൽകിയിരിക്കുന്നത്.
അതേസമയം, ലോക്‌സഭയിൽ ഇന്ന് റെയിൽവേ (ഭേദഗതി) ബില്ലിനെ കുറിച്ച് ചർച്ച നടക്കും. ബില്ല് റെയിൽവേയുടെ സ്വയംഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സ്വകാര്യവത്കരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പ്രതിപക്ഷ എംപിമാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദുരന്ത നിവാരണ (ഭേദഗതി) ബിൽ 2024ഉം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ ഇന്ന് അവതരിപ്പിക്കും. 2005-ലെ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാനാണ് ബിൽ കൊണ്ടുവരുന്നത്. നവംബർ 25 ന് ആരംഭിച്ച പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഡിസംബർ 20 ന് അവസാനിക്കും.
English Summary:
Parliament Winter Session Day 9 Live Updates
mo-legislature-parliament mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 2lm74lmvks6nfshn07a9fi5rag mo-politics-parties-congress mo-legislature-leaderofthehouseloksabha
Source link