പുഷ്പ 2 റിലീസിനിടെ സംഘർഷം: തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചു, 2 പേര്‍ക്ക് ഗുരുതര പരുക്ക്

പുഷ്പ 2 റിലീസ്: ഹൈദരാബാദിൽ സംഘർഷം; പൊലീസ് ലാത്തിവീശി, തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചു – Pushpa 2 Release: Clash in Hyderabad; Police lathi-charge, death reported | പുഷ്പ 2 റിലീസ് | Malayala Manorama Online News
മനോരമ ലേഖകൻ
Published: December 05 , 2024 01:26 AM IST
Updated: December 05, 2024 07:38 AM IST
1 minute Read
പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലു പെട്ട് വീണയാളെ പൊലീസുകാർ എടുത്തുകൊണ്ടു പോകുന്നു (Photo:X)
ഹൈദരാബാദ് ∙ അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം.
രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയനിര തന്നെ തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതേ തുടർന്നുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്.
English Summary:
Pushpa 2 Release: Clash in Hyderabad; Police lathi-charge, death reported
mo-news-national-states-andhrapradesh-hyderabad mo-entertainment-movie-alluarjun mo-movie-pushpa-2 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-health-death 40o1b57cvnklaeq6h2h3k0ec0g
Source link