‘പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ…’: സുപ്രീം കോടതിയുടെ പരാമർശം | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Supreme Court | Madhya Pradesh | Gender Equality | Workplace Discrimination – Judge Dismissal Case: Supreme Court’s poignant question on gender equality | India News, Malayalam News | Manorama Online | Manorama News
‘പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ…’: സുപ്രീം കോടതിയുടെ പരാമർശം
മനോരമ ലേഖകൻ
Published: December 05 , 2024 05:08 AM IST
Updated: December 05, 2024 08:04 AM IST
1 minute Read
ന്യൂഡൽഹി ∙ ‘പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു’– വനിതാ ജഡ്ജിയെ പുറത്താക്കിയതു ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശം.
മോശം പ്രകടനത്തിന്റെ പേരിൽ ജഡ്ജി അദിതി കുമാർ ശർമയെ പിരിച്ചുവിട്ടതു ശരിവച്ച മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് എതിരെയുള്ള ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ബി.വി. നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച്.
ഗർഭഛിദ്രം മൂലം വനിതാ ജഡ്ജി അനുഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് പിരിച്ചുവിടൽ എന്നു ചൂണ്ടിക്കാട്ടിയാണ് ‘പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ സ്ത്രീയുടെ വിഷമതകൾ മനസ്സിലാക്കാൻ കഴിയുമായിരുന്നു’ എന്നു പരാമർശിച്ചത്. 6 വനിതാ ജഡ്ജിമാരെയാണ് പിരിച്ചുവിട്ടത്. ഇതിൽ 4 പേരെ തിരിച്ചെടുത്തു.
English Summary:
Judge Dismissal Case: Supreme Court’s poignant question on gender equality
mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-news-national-states-madhyapradesh 3vg5m8c1iivp16catl20t06c8l
Source link