INDIA

പുകയില ഉൽപന്നങ്ങളുടെ പരസ്യം: അപകട മുന്നറിയിപ്പ് ഇനി വെളുത്ത നിറത്തിൽ

പുകയില ഉൽപന്നങ്ങളുടെ പരസ്യം: അപകട മുന്നറിയിപ്പ് ഇനി വെളുത്ത നിറത്തിൽ | മനോരമ ഓൺലൈൻ ന്യൂസ് – Tobacco products advertisement: Tobacco warning messages on advertisements for tobacco products in India must be displayed in white text on red background said Health Ministry India | India News Malayalam | Malayala Manorama Online News

പുകയില ഉൽപന്നങ്ങളുടെ പരസ്യം: അപകട മുന്നറിയിപ്പ് ഇനി വെളുത്ത നിറത്തിൽ

മനോരമ ലേഖകൻ

Published: December 05 , 2024 05:09 AM IST

1 minute Read

ന്യൂഡൽഹി ∙ സിഗരറ്റ് ഉൾപ്പെടെ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അപകട മുന്നറിയിപ്പ് ഇനി മുതൽ വെളുത്ത നിറത്തിലാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.‘പുകയില ഉപയോഗം വേദനാജനകമായ മരണത്തിലേക്ക് നയിക്കും’ എന്ന മുന്നറിയിപ്പ് ചുവന്ന പ്രതലത്തിൽ വെളുത്ത നിറത്തിലെ അക്ഷരങ്ങളിലാകണം എഴുതേണ്ടത്. 

‘പുകയില ഉപേക്ഷിക്കാൻ വിളിക്കാം1800–11–2356’ എന്നത് കറുത്ത പ്രതലത്തിൽ വെളുത്ത നിറത്തിലുള്ള അക്ഷരങ്ങളിലെഴുതണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തിലുണ്ട്. വിശദവിവരങ്ങൾ www.mohfw.gov.in, ntcp.mohfw.gov.in സൈറ്റുകളിൽ ലഭിക്കും. പുകയില പരസ്യങ്ങളിൽ നൽകേണ്ട അർബുദ രോഗബാധിതരുടെ ചിത്രങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. മാറ്റങ്ങൾ ഇന്നലെ പ്രാബല്യത്തിലായി.

English Summary:
Tobacco products advertisement: Tobacco warning messages on advertisements for tobacco products in India must be displayed in white text on red background said Health Ministry India

mo-news-common-malayalamnews 2sg8c4fr5i5tpoj27vtfdtevg1 40oksopiu7f7i7uq42v99dodk2-list mo-news-common-advertisement mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-ministry-of-health mo-health-tobacco


Source link

Related Articles

Back to top button