INDIALATEST NEWS

‘ബിഎസ്എൻഎൽ കണക‍്ഷൻ ഉള്ളവർ കൈപൊക്കൂ…’: ഭരണപക്ഷ അംഗങ്ങളെ വെല്ലുവിളിച്ച് ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) എംപി

ബിഎസ്എൻഎൽ കണക‍്ഷൻ ഉള്ളവർ കൈപൊക്കൂമനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | BSNL| Reliance Jio | Uddhav Thackeray | Shiv Sena | Lok Sabha.. – Jio vs BSNL: Parliamentary showdown over telecom usage | India News, Malayalam News | Manorama Online | Manorama News

‘ബിഎസ്എൻഎൽ കണക‍്ഷൻ ഉള്ളവർ കൈപൊക്കൂ…’: ഭരണപക്ഷ അംഗങ്ങളെ വെല്ലുവിളിച്ച് ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) എംപി

മനോരമ ലേഖകൻ

Published: December 05 , 2024 05:09 AM IST

1 minute Read

പുതിയ പാർലമെന്റ് മന്ദിരം. (ചിത്രം∙മനോരമ)

ന്യൂഡൽഹി ∙ ലോക്സഭയിലെ ഭരണപക്ഷ അംഗങ്ങളിൽ ബിഎസ്എൻഎൽ മൊബൈൽ കണക‍്ഷൻ ഉപയോഗിക്കുന്നവർ കൈയുയർത്താൻ വെല്ലുവിളിച്ച് ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) എംപി അരവിന്ദ് സാവന്ത്. ബിഎസ്എൽഎലിന്റെ സാമ്പത്തികനിലയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു രസകരമായ സംഭവം.

ബിസ്എൻഎലിന്റെ വളർച്ചയെക്കുറിച്ച് കേന്ദ്രം കള്ളം പറയുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾ കൈയുയർത്താൻ സാവന്ത് ആവശ്യപ്പെട്ടത്. കുറച്ചുപേർ കയ്യുയർത്തി. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കയ്യുയർത്തിയില്ല.

കയ്യുയർത്തുന്നവർ പോലും കള്ളം പറയുകയാണെന്നും ഇവരെല്ലാം റിലയൻസ് ജിയോ സിം ആണ് ഉപയോഗിക്കുന്നതെന്നും സാവന്ത് പറഞ്ഞു. എല്ലാവരും മൊബൈൽ നമ്പർ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം വെല്ലുവിളികൾ നടത്തരുതെന്ന് സ്പീക്കർ ഓം ബിർല സാവന്തിന് നിർദേശം നൽകി.

English Summary:
Jio vs BSNL: Parliamentary showdown over telecom usage

mo-technology-reliancejio mo-news-common-malayalamnews 7ju6c8qd07o1tv2gu2g0lm9vah 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-technology-bsnl mo-politics-leaders-uddhav-thackeray


Source link

Related Articles

Back to top button