ഗഡ്കരിക്കു സീറ്റ് മാറ്റം; ഇനി നാലാം നമ്പറിൽ
ഗഡ്കരിക്കു സീറ്റ് മാറ്റം; ഇനി നാലാം നമ്പറിൽ | മനോരമ ഓൺലൈൻ ന്യൂസ് – Loksabha: Nitin Gadkari’s seat in Lok Sabha has been changed, placing him in fourth position after Prime Minister Narendra Modi, Rajnath Singh, and Amit Shah | India News Malayalam | Malayala Manorama Online News
ഗഡ്കരിക്കു സീറ്റ് മാറ്റം; ഇനി നാലാം നമ്പറിൽ
മനോരമ ലേഖകൻ
Published: December 05 , 2024 05:11 AM IST
1 minute Read
നിതിൻ ഗഡ്കരി (ഫയൽ ചിത്രം)
ന്യൂഡൽഹി∙ ലോക്സഭയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സീറ്റിൽ മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിങ്, അമിത് ഷാ എന്നിവർക്കു ശേഷം നാലാം നമ്പർ സീറ്റിലാണ് ഗഡ്കരി ഇനി ഇരിക്കുക. ആദ്യ ക്രമമനുസരിച്ച്, ശിവരാജ് സിങ് ചൗഹാനൊപ്പമായിരുന്നു ഗഡ്കരിയുടെ സീറ്റ്. നാലാം നമ്പർ ഇരിപ്പിടം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. പുതിയ പരിഷ്കാരമനുസരിച്ച് ഇനി ശിവരാജ് സിങ് ചൗഹാന് സമീപത്തുള്ള സീറ്റ് ഒഴിഞ്ഞുകിടക്കും.
സീറ്റിങ് ക്രമത്തിൽ ഭരണപക്ഷത്തടക്കം മുറുമുറുപ്പുണ്ടായിരുന്നു. ടിഡിപി എംപി എം.ശ്രീനിവാസുലു റെഡ്ഡി കഴിഞ്ഞ ദിവസം ചോദ്യോത്തരവേളയിൽ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 5 തവണ എംപിയായ അദ്ദേഹത്തിന്റെ സീറ്റ് പിന്നിലായതിന്റെ പരിഭവമാണ് പങ്കുവച്ചത്. പാർലമെന്റിന്റെ പ്രവർത്തനം സംബന്ധിച്ച് ഒരു ചോദ്യവും സഭയ്ക്കുള്ളിൽ ചോദിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അദ്ദേഹത്തെ തടഞ്ഞു. റെഡ്ഡിയുടെ വാക്കുകൾ സഭയുടെ രേഖകളിൽനിന്ന് നീക്കുകയും ചെയ്തു.
English Summary:
Loksabha: Nitin Gadkari’s seat in Lok Sabha has been changed, placing him in fourth position after Prime Minister Narendra Modi, Rajnath Singh, and Amit Shah
mo-legislature-parliament 1fl64172l2dpm892d5fjaqriqk mo-legislature-loksabha mo-politics-leaders-nitingadkari mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list
Source link