മെഡിക്കൽ ബോർഡ് ചേരും: വീണാ ജോർജ്

അമ്പലപ്പുഴ: വാഹനാപകടത്തിൽ പരി​ക്കേറ്റ് ചികിത്സയിലിരിക്കുന്ന വിദ്യാർത്ഥികളുടെ സ്ഥിതി വിലയിരുത്താനായി മെഡിക്കൽ ബോർഡ് കൂടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചികിത്സയിലുള്ളവരിൽ മൂന്നു പേർ വെന്റിലേറ്ററിലാണ്. അവരിലൊരാൾക്ക് ബ്രയിൻ സർജറി ചെയ്തു. ഒരാൾക്ക് ഒന്നിലധികം പരിക്കുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഒരാൾക്ക് പരിക്കില്ലെങ്കിലും,സൈക്കാട്രിക് ചികിത്സ ആവശ്യമാണ്. നിലവിൽ വേണ്ട എല്ലാ ചികിത്സയും നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.


Source link
Exit mobile version