‘സാമാന്യബുദ്ധി പോലുമില്ലേ? മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്’; ദേവസ്വങ്ങൾക്ക് താക്കീതുമായി ഹൈക്കോടതി
കൊച്ചി: നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട കേസിൽ കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി പരിഗണിക്കവെ ആയിരുന്നു താക്കീത്. ദേവസ്വങ്ങൾക്കെല്ലാം ഹൈക്കോടതി താക്കീത് നൽകി. നിർദേശം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും കോടതി ചോദിച്ചു. മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടത്. കോടതി നിർദേശം നടപ്പാക്കണം. ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ ആവശ്യമായ നടപടികളെടുക്കും.
Source link