KERALAMLATEST NEWS

പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗ് സമ്മാനിച്ച് സ്‌പീക്കർ; ബാഗിൽ ഭരണഘടന

തിരുവനന്തപുരം: പുതിയ എം എൽ എമാർക്ക് ഉപഹാരമായി നീല ട്രോളി ബാഗ് നൽകി സ്പീക്കർ എ എൻ ഷംസീർ. ബാഗിൽ ഭരണഘടനയും നിയമസഭാ ചട്ടങ്ങൾ സംബന്ധിച്ച പുസ്‌‌തകവുമാണുള്ളത്. യാദൃശ്ചികമാണെന്നാണ് സ്പീക്കറുടെ ഓഫീസ് പറയുന്നത്.
നിലവിൽ എം എൽ എ ഹോസ്റ്റൽ അസിസ്റ്റന്റ് മാനേജരുടെ പക്കലുള്ള ബാഗ് പിന്നീട് എ എൽ എമാർക്ക് കൈമാറും. നേരത്തെ ഉമ തോമസിനും ചാണ്ടി ഉമ്മനും നീല ബാഗ് തന്നെയാണ് നൽകിയതെന്നും നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നീല ട്രോളി ബാഗ് വലിയ വിവാദമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ നീല ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന് ആരോപണമുയർന്നിരുന്നു.


Source link

Related Articles

Back to top button