അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ

ആലുവ: അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ വടക്കേകര പട്ടണംകവല പുത്തൂരം പറമ്പിൽ സോബിൻ കുമാറിനെ (34) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, മോഷണം തുടങ്ങി പതിനഞ്ചിലേറെ കേസുകളിൽ പ്രതിയാണ്. ഏപ്രിലിൽ ആലങ്ങാട് പൊലീസ് കവർച്ചക്കേസിൽ അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. ജയിലിൽ നിന്നിറങ്ങിയ പ്രതി മറ്റ് രണ്ട് പേരുമായി ചേർന്ന് അന്യസംസ്ഥാനത്തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു. കവർച്ചാവസ്തുക്കൾ ഇയാളിൽ നിന്ന് കണ്ടെടുത്തു.


Source link
Exit mobile version