KERALAMLATEST NEWS

ബാങ്ക് അക്കൗണ്ടുകളിൽ നാല് നോമിനികളാവാം

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകളിൽ നാല് നോമിനികളെ അനുവദിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബിൽ ലോക്‌സഭ പാസാക്കി. സെബി അടക്കം ഏജൻസികളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ വാദങ്ങളും ആർ.എസ്.പി എംപി എൻ.കെ.പ്രേമചന്ദ്രനും തൃണമൂൽ എംപി സൗഗതറായിയും നൽകിയ ഭേദഗതികളും തള്ളി ശബ്‌ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.

1934ലെ റിസർവ് ബാങ്ക് നിയമം, 1949ലെ ബാങ്കിംഗ് റെഗുലേഷൻ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും ബാങ്കിംഗ് കമ്പനികൾ (അക്വിസിഷൻ ആന്റ് ട്രാൻസ്‌‌ഫർ ഒാഫ് അണ്ടർടേക്കിംഗ്‌സ്) തുടങ്ങിയവ ഭേദഗതി ചെയ്‌താണ് പുതിയ നിയമം.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ:

ഡയറക്‌ടർഷിപ്പുകൾക്കുള്ള ‘സബ്‌സ്റ്റാൻഷ്യൽ പലിശ അഞ്ച് ലക്ഷം രൂപയിൽ നിന്ന് രണ്ടു കോടിയായി വർദ്ധിക്കും.

 ക്ലെയിം ചെയ്യാത്ത ഡിവിഡന്റുകൾ, ഒാഹരികൾ, പലിശ, ബോണ്ടുകൾ എന്നിവ ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ ഫണ്ടിലേക്ക് (ഐ.ഇ.പി.എഫ്) കൈമാറും (ബാങ്കുകളിൽ ക്ളെയിം ചെയ്യാത്ത 78,000 കോടി രൂപയുണ്ടെന്നാണ് കണക്ക്)

 സഹകരണ ബാങ്കുകളിലെ ഡയറക്ടർമാരുടെ (ചെയർമാനും മുഴുവൻ സമയ ഡയറക്ടറും ഒഴികെ) കാലാവധി 8 വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്തും.


Source link

Related Articles

Back to top button