KERALAMLATEST NEWS

ചൈന അതിർത്തി ശാന്തം, ജാഗ്രത വേണം: വിദേശ മന്ത്രി

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം സാദ്ധ്യമായെങ്കിലും ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി ലോക്‌സഭയിൽ എസ്. ജശശങ്കർ.

2020 ഏപ്രിൽ മുതൽ കിഴക്കൻ ലഡാക്കിൽ ചൈനീസ് സേന കടന്നുകയറുകയും ഗാൽവനിൽ ഏറ്റുമുട്ടുകയും ചെയ്‌ത ശേഷം വഷളായ ബന്ധം അടുത്തിടെ മെച്ചപ്പെട്ടതായി ജയശങ്കർ പറഞ്ഞു. തുടർച്ചയായ നയതന്ത്ര ഇടപെടലാണ് ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചത്.

മൂന്ന് തത്വങ്ങൾ പാലിക്കണം. ഇരുപക്ഷവും യഥാർത്ഥ നിയന്ത്രണ രേഖയെ ബഹുമാനിക്കുകയും നിരീക്ഷിക്കുകയും വേണം. ഏകപക്ഷീയമായ നീക്കങ്ങൾ പാടില്ല. മുൻ കരാറുകളും ധാരണകളും പൂർണ്ണമായും പാലിക്കണം.

സേനാ നീക്കത്തിലെ വെല്ലുവിളികൾ മറികടന്ന് കൊവിഡിലും, പ്രതിരോധമുറപ്പാക്കാൻ നമ്മുടെ സായുധ സേനയ്‌ക്ക് കഴിഞ്ഞു. ചൈനയ്‌ക്ക് മറുപടിയായി ഇന്ത്യയും അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചപ്പോഴും സംഘർഷങ്ങൾ ഇല്ലാതാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും നയതന്ത്ര തലത്തിൽ ശ്രമങ്ങൾ തുടർന്നു. അതിനൊടുവിലാണ് ഒക്‌ടോബർ 29ന് കരാർ ഉണ്ടാക്കിയതും സൈന്യത്തെ പിൻവലിച്ചതും. 2020 ഏപ്രിലിന് മുമ്പുണ്ടായിരുന്ന പട്രോളിംഗ് റൂട്ടുകൾ പുനരാരംഭിച്ചു.

38,000 ച.കിലോമീറ്റർ ചൈനയുടെ പിടിയിൽ

കിഴക്കൻ ലഡാക്കിൽ സേനാപിൻമാറ്റം സാദ്ധ്യമായെങ്കിലും അക്‌സായി ചിന്നിലെ 38,000 ച. കിലോമീറ്റർ പ്രദേശം ഇപ്പോഴും ചൈന അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്ന് ജയശങ്കർ അറിയിച്ചു. 1962ലെ യുദ്ധത്തിലാണ് ചൈനയുടെ കൈവശമായത്. ഇതിനു പുറമെ പാകിസ്ഥാൻ 1948ൽ അനധികൃതമായി കൈവശപ്പെടുത്തിയ 5180 ച. കിലോമീറ്റർ 1963ൽ ചൈനയ്‌ക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയും ചൈനയും ദശാബ്‌ദങ്ങളായി അതിർത്തി തർക്കമുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിൽ യഥാർത്ഥ നിയന്ത്രണ രേഖയുണ്ടെങ്കിലും ചിലയിടങ്ങളിൽ പരസ്‌പര ധാരണയില്ലെന്നും മന്ത്രി അറിയിച്ചു.


Source link

Related Articles

Back to top button