പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്, 12 കോടിയുടെ ഭാഗ്യം ആർക്ക്?

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പ് ഇന്ന്. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്ക്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.
300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്പരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
കഴിഞ്ഞ വർഷം JC 253199 എന്ന നമ്പറിന് ആയിരുന്നു പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. 12 കോടി തന്നെയായിരുന്നു ഒന്നാം സമ്മാനം. കാസർകോട് ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഓഫീസിൽ നിന്നുമായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് വിറ്റു പോയിരുന്നത്.
ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം TG 434222 എന്ന നമ്പറിന് ആയിരുന്നു ലഭിച്ചത്. കര്‍ണാടക സ്വദേശിയായ അല്‍ത്താഫിന് ആയിരുന്നു സമ്മാനം. ഇരുപത്തി അഞ്ച് കോടിയായിരുന്നു ഒന്നാം സമ്മാനം.
Source link