തിറയാട്ടം പശ്ചാത്തലമായി ഒരുങ്ങുന്ന ‘ദേശക്കാരൻ’, ട്രെയിലര്‍ പുറത്തിറങ്ങി
തിറയാട്ടം പശ്ചാത്തലമായി ഒരുങ്ങുന്ന ‘ദേശക്കാരൻ’, ട്രെയിലര്‍ പുറത്തിറങ്ങി
മനോരമ ലേഖിക
Published: December 04 , 2024 03:20 PM IST
1 minute Read
തിറയാട്ടം പശ്ചാത്തലമായി ഒരുങ്ങുന്ന ദേശക്കാരൻ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് ട്രെയിലർ പുറത്തിറക്കിയത്. സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ കാന്താരയെ ഓർമ്മിപ്പിക്കും വിധമുള്ള ചിത്രമായിരിക്കും ദേശക്കാരൻ എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ. ട്രെയിലറിന് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
18 തിറയാട്ടക്കോലങ്ങൾ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. തിറയാട്ടവും തെയ്യവും പൂർണ്ണമായും പശ്ചാത്തലത്തിൽ വരുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ദേശക്കാരൻ. ഡോ. അജയ്കുമാർ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം തവരക്കാട്ടിൽ പിക്ചേഴ്സ് ബാനറിൽ അനിൽ ബാബുവാണ്. സഹനിർമ്മാതാവ് ഡോ.ഹസീന ചോക്കിയിൽ.
ടി.ജി. രവി, വിജയൻ കാരന്തൂർ, ചെമ്പിൽ അശോകൻ, ശ്രീജിത്ത് കൈവേലി, ഗോപിക അനിൽ, പ്രിയ ശ്രീജിത്ത്, രമാ ദേവി, മാസ്റ്റർ അസ്വൻ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് നിഖിൽ പ്രഭ, ക്യാമറ: യെദു രാധാകൃഷ്ണൻ, എഡിറ്റർ: ബാബു രത്നം, പശ്ചാത്തല സംഗീതം: നന്ദു കർത്ത. SFX & ഫൈനൽ മിക്‌സ്: എം. ആർ. രാജകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡി ഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ വർക്ക്സ്, VFX & ടൈറ്റിൽ: രന്തീഷ് രാമകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സച്ചി ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സച്ചി ഉണ്ണികൃഷ്ണൻ, എഡിറ്റർ: ബാബു രത്നം, അസോസിയേറ്റ് ഡയറക്ടർ: ജിത്തു കാലിക്കറ്റ്, സന്ദീപ് കുറ്റ്യാടി, സ്റ്റിൽസ്: സാസ്ഹംസ, സബ്ടൈറ്റിലുകൾ: ഗീതാഞ്ജലി ഹരിഹരൻ, മേക്കപ്പ്: സിനൂപ് രാജ്, കലാസംവിധാനം: നാഥൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കോഴിക്കോട്, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്.
English Summary:
Deshakakran Movie trailer is out now
7rmhshc601rd4u1rlqhkve1umi-list 54sk3m1eicur6le34us6oo9vgq mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list
Source link