CINEMA

തിയറ്ററര്‍ ഉടമകള്‍ സ്പീക്കർ അടിച്ചുപോകുമെന്ന് പേടിക്കേണ്ട, പുഷ്പ 2 സൗണ്ട് ലെവൽ സെവനിൽ: റസൂൽ പൂക്കുട്ടി

അല്ലു അര്‍ജുൻ ചിത്രമായ ‘പുഷ്പ 2: ദ് റൂൾ’ ഡിസംബർ അഞ്ചിന് ലോകം മുഴുവനുമുള്ള തിയറ്ററുകളിലായി 12,000 സ്ക്രീനുകളിൽ എത്താനൊരുങ്ങുകയാണ്. അഡ്വാൻസ് ബുക്കിങും റെക്കോർഡുകൾ തകർക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് മിക്സിങ് ടീം പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചിത്രത്തിന്‍റെ സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് മിക്സിങ് ടീമിൽ ഉള്‍പ്പെട്ട റസൂൽ പൂക്കൂട്ടി, എം.ആർ. രാജകൃഷ്ണൻ, വിജയകുമാർ എന്നിവർ ചേർന്നുകൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 
‘‘സാധാരണ കമേഴ്സ്യൽ സിനിമ മിക്സ് ചെയ്യുമ്പോള്‍ മിക്സിങ് എൻജിനിയേഴ്സ് സാധാരണ ചിന്തിക്കുന്നത് തിയറ്റററിൽ ചിലപ്പോള്‍ സൗണ്ട് ലെവൽ കുറയ്ക്കും അതിനാൽ നമ്മള്‍ കൂട്ടണം എന്നാണ്. അതിനുസരിച്ച് തിയറ്ററിൽ പിന്നേയും കുറയ്ക്കും എൻജിനിയേഴ്സ് കൂട്ടും അങ്ങനെയാണ് ഇതു പോകുന്നത്. പക്ഷേ ഒരു ഹോളിവുഡ് സിനിമ വന്നാൽ തിയറ്ററിൽ കൃത്യമായി ഡോള്‍ബി സ്റ്റാൻഡേര്‍ഡ് ലെവൽ 7 എല്ലാ തിയറ്ററുകളും പ്ലേ ചെയ്യും. ഈ ഒരു യുദ്ധത്തിൽ പ്രേക്ഷകനു നഷ്ടപ്പെട്ടുപോകുന്നത് ഗംഭീരമായ ഓഡിയോ വിഷ്വൽ സിനിമാറ്റിക് എക്സ്പീരിയൻസ് ആണ്.

‘ഞങ്ങള്‍ ഈ സിനിമയിലൂടെ ഈ ശബ്ദത്തിന്റെ യുദ്ധം നിര്‍ത്തുകയാണ്. പുഷ്പ 2 ലെവൽ 7-ൽ ആണ് മിക്സ് ചെയ്തിരിക്കുന്നത്. തിയറ്റര്‍ ഉടമകള്‍ക്ക് സ്പീക്കർ അടിച്ചുപോകുമെന്ന് പേടിക്കേണ്ട. പ്രേക്ഷകർക്ക് കൃത്യമായ ഓഡിയോ വിഷ്വൽ എക്സീപിരിയൻസ് കൊടുക്കണം എന്നാണ് തിയറ്റർ ഉടമകളോട് ഞങ്ങളുടെ ഈ ടീമിന്‍റെ അപേക്ഷ.’’–റസൂൽ പൂക്കുട്ടി പറയുന്നു.

‘‘ഞാൻ ഭയങ്കര എക്സൈറ്റഡ് ആണ്. മലയാളികള്‍ക്കും ഇന്ത്യയ്ക്കും അഭിമാനമായ ഓസ്കര്‍ കൊണ്ടുവന്ന റസൂൽ പൂക്കുട്ടിയോടൊപ്പം വർക്ക് ചെയ്യാൻ പുഷ്പ 2ലൂടെ എനിക്ക് കഴിഞ്ഞു. ഞങ്ങള്‍ തമ്മിൽ വലിയ സുഹൃദ് ബന്ധവും ഇതിലൂടെ ലഭിച്ചു. പുഷ്പ 2 ഗംഭീര സിനിമയാണ്, ഞങ്ങള്‍ വളരെ എൻജോയ് ചെയ്ത് വർക്ക് ചെയ്തു. സൗണ്ടിനും വിഷ്വലിനും വളരെ സാധ്യതകളുണ്ട് ഈ ചിത്രത്തിൽ. ഈ വിഡിയോയുടെ ഉദ്ദേശ്യം ഞങ്ങള്‍ കുറച്ച് മലയാളികളും പുഷ്പ 2-ന്‍റെ പിന്നണിയിലുണ്ടെന്ന് അഭിമാനത്തോടെ നിങ്ങളെ അറിയിക്കുക എന്നതാണ്. ശബ്‍ദവും വെളിച്ചവും ചേർന്നതാണ് സിനിമ. വെളിച്ചം നന്നാവുകയും ശബ്‍ദം മോശമാവുകയും ചെയ്താൽ ആർക്കും ആസ്വദിക്കാൻ പറ്റില്ല. അതിനാൽ പ്രേക്ഷകർ ഈ സിനിമ തിയറ്ററിൽ കാണുമ്പോള്‍ ശബ്‍ദം അരോചകമായി തോന്നിയാൽ പൂര്‍ണ അധികാരത്തോടെ തിയറ്റര്‍ അധികൃതരോട് സംസാരിച്ച് ശബ്‍ദം കൂട്ടാനാണെങ്കിൽ കൂട്ടാനും കുറയ്ക്കാനാണെങ്കിൽ കുറയ്ക്കാനും പറയാൻ മനസ്സുണ്ടാകണം. ഞങ്ങള്‍ മൂന്ന് മാസത്തോളം കഷ്ടപ്പെട്ടത് കൃത്യമായ ആസ്വാദനം നിങ്ങൾക്ക് നൽകുന്നതിന് വേണ്ടിയാണ്.’’ എം.ആർ. രാജാകൃഷ്ണൻ പറയുന്നു.

പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫിസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. 
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ്, മാർക്കറ്റിങ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പിആർഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.

English Summary:
Allu Arjun’s Pushpa 2 Release Date Locked: Get a Sneak Peek at the Explosive Sound Design


Source link

Related Articles

Back to top button