CINEMA

രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍; ഇതും ഹൊറർ ത്രില്ലർ

രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ നായകന്‍ പ്രണവ് മോഹന്‍ലാല്‍; ഇതും ഹൊറർ ത്രില്ലർ | Rahul Sadasivan Pranav Mohanlal

രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍; ഇതും ഹൊറർ ത്രില്ലർ

മനോരമ ലേഖകൻ

Published: December 04 , 2024 11:33 AM IST

1 minute Read

രാഹുല്‍ സദാശിവൻ, പ്രണവ് മോഹൻലാൽ

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. ഇതും ഹൊറർ വിഭാഗത്തിൽപെടുന്ന സിനിമയാകുമെന്നാണ് റിപ്പോർട്ട്. 
രാഹുല്‍ സദാശിവനും വൈ നോട്ട് ഫിലിംസും ചേര്‍ന്നാകും നിർമാണം. പ്രോജക്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും. 2025 ജനുവരിയിലോ ഫെബ്രുവരിയിലോ ഷൂട്ടിങ് ആരംഭിക്കും.  40 ദിവസത്തെ ഷൂട്ടിങ് ആണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

റെഡ് റെയിന്‍ എന്ന ആദ്യ സിനിമയ്ക്ക് ശേഷം രാഹുല്‍ ഒരുക്കിയ ചിത്രമാണ് ‘ഭൂതകാലം’. ഷെയ്ന്‍ നിഗവും രേവതിയും പ്രധാന കഥാപാത്രങ്ങളായ ചിത്രം നേരിട്ട് ഒടിടി റിലീസിനെത്തുകയായിരുന്നു. ഇതിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭ്രമയുഗവും വലിയ വിജയമായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലെത്തിയ ചിത്രം 50 കോടി ക്ലബ്ബില്‍ കയറിയിരുന്നു.

English Summary:
After the horror thriller films “Bhramayugam” and “Bhoothakalam”, Pranav Mohanlal will play the lead role in the next film directed by Rahul Sadasivan

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 68h0eqpeur7fraflr3jur4lbvi mo-entertainment-movie-pranavmohanlal mo-entertainment-movie-rahulsadasivan


Source link

Related Articles

Back to top button