പെൻസിൽവാനിയ: കാണാതായ വളർത്തുപൂച്ചയെ തിരിക്കിയിറങ്ങിയ 64കാരിയായ വയോധികയ്ക്കായുളള അന്വേഷണം പുരോഗമിക്കുന്നു. യുഎസ് സ്വദേശിയായ എലിസബത്ത് പൊളളാർഡിനെയാണ് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം പെപ്പർ എന്ന വിളിപ്പേരുളള പൂച്ചയെ തിരക്കിയിറങ്ങിയതായിരുന്നു എലിസബത്തും കൊച്ചുമകളും. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയായിട്ടും ഇരുവരും തിരികെ വീട്ടിൽ മടങ്ങി വരാതിരുന്നതോടെയാണ് കുടുംബം പരാതി നൽകിയത്.
പെൻസിൽവാനിയൻ വില്ലേജിൽ അടുത്തിടെ തുറന്ന ഒരു സിങ്ക്‌ഹോളിൽ എലിസബത്ത് വീണിട്ടുണ്ടെന്ന സംശയത്തിലാണ് രക്ഷാപ്രർത്തക സംഘം. കഴിഞ്ഞ ദിവസം രാവിലെ മാർഗറൈറ്റിലുളള സിങ്ക്ഹോളിലേക്ക് സെൻസിറ്റീവ് ലിസണിംഗ് ഡിവൈസുകൾ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാമത് ക്യാമറ ഇറക്കി പരിശോധിച്ചപ്പോൾ ഷൂ പോലുളള സാധനം കണ്ടെത്തിയാതായും റിപ്പോർട്ടുകളുണ്ട്.
പിറ്റ്സ്ബർഗിൽ നിന്ന് 65 കിലോമീറ്റർ കിഴക്കായി മാർഗറൈറ്റിലെ യൂണിയൻ റെസ്റ്റോറന്റിന് സമീപത്തായി എലിസബത്തിന്റെ കാർ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കാറിനുളളിൽ വയോധികയുടെ അഞ്ച് വയസുകാരിയായ കൊച്ചുമകളെ സുരക്ഷിതയായി കണ്ടെത്തി. തുടർന്നാണ് ഇവർ സിങ്ക്ഹോളിൽ വീണുപോയേക്കാമെന്ന സംശയം ഊർജിതമായത്. പിന്നാലെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും സംഭവസ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. സിങ്ക്ഹോളിൽ നിന്ന് ഒമ്പത് മീറ്റർ താഴ്ചയിലാണ് ഷൂ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രദേശത്ത് സിങ്ക്‌ഹോളുകളും വലിയ താഴ്ചയിലുളള ഗുഹകളും ധാരാളം കാണപ്പെടാറുണ്ടെന്ന് കൊളറാഡോ സ്‌കൂൾ ഓഫ് മൈൻസിലെ ജിയോളജിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറായ പോൾ സാന്റി അടുത്തിടെ പറഞ്ഞിരുന്നു. ഖനന പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Source link