WORLD

ചിന്മയ് കൃഷ്ണദാസിനായി ഹാജരാവാന്‍ അഭിഭാഷകരില്ല, തയ്യാറാവുന്നവര്‍ക്ക് മര്‍ദനം; കസ്റ്റഡി നീട്ടി


ധാക്ക: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബംഗ്ലാദേശ് അറസ്റ്റുചെയ്ത ഇസ്കോൺ നേതാവ് ചിന്മയ് കൃഷ്ണദാസിനുവേണ്ടി ഹാജാരാവാന്‍ അഭിഭാഷകർ ഇല്ലാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹാജരാവാനെത്തുന്ന അഭിഭാഷകർ അടക്കമുള്ളവര്‍ ക്രൂര മര്‍ദനത്തിനും ഭീഷണിക്കും ഇരയാവുന്നുവെന്ന വാര്‍ത്ത പരന്നതോടെ വാദത്തിന് കോടതിയിലെത്താനാവുന്നില്ലെന്ന് ഇസ്‌കോണ്‍ നേതാക്കള്‍ അറിയിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ് പോലീസ് അറസ്റ്റുചെയ്ത ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഛത്തോഗ്രാം മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, എതിര്‍ഭാഗത്തിന് അഭിഭാഷകർ ഇല്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതോട ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി രണ്ടിലേക്ക് മാറ്റി. ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച്, ഈ മാസം 25-നാണ് ഹിന്ദുസംഘടനയായ ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗരണ്‍ ജോതിന്റെ വക്താവായ കൃഷ്ണദാസിനെ പോലീസ് അറസ്റ്റുചെയ്തത്.


Source link

Related Articles

Back to top button