15 ലക്ഷം രൂപയുടെ സ്വർണം സഹപാഠി തിരിച്ചു കൊടുത്തില്ല; ഡിഗ്രി വിദ്യാർഥിനി ജീവനൊടുക്കി
15 ലക്ഷം രൂപയുടെ സ്വർണം സഹപാഠി തിരിച്ചു കൊടുത്തില്ല; ഡിഗ്രി വിദ്യാർഥിനി ജീവനൊടുക്കി ബെംഗളൂരു വിദ്യാർഥിനി ആത്മഹത്യ മനോരമ ഓൺലൈൻ ന്യൂസ് – Bengaluru | Suicide | Gold Theft | Malayala Manorama Online News
15 ലക്ഷം രൂപയുടെ സ്വർണം സഹപാഠി തിരിച്ചു കൊടുത്തില്ല; ഡിഗ്രി വിദ്യാർഥിനി ജീവനൊടുക്കി
മനോരമ ലേഖകൻ
Published: December 04 , 2024 08:14 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ബെംഗളൂരു ∙ സഹപാഠി 15 ലക്ഷം രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തതിനെ തുടർന്ന് ഡിഗ്രി വിദ്യാർഥിനി ജീവനൊടുക്കി. രാജാജി നഗർ സ്വദേശിനി ബി.പ്രിയങ്ക (19) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. സഹപാഠിയായ ദിഗാനന്ദ് ബിസിനസ് ആവശ്യത്തിനെന്ന പേരിലാണ് പ്രിയങ്കയിൽ നിന്ന് പലതവണ ആഭരണങ്ങൾ കൈക്കലാക്കിയത്.
പലതവണ തിരിച്ചു ചോദിച്ചെങ്കിലും നൽകിയില്ല. ഇക്കാര്യം വീട്ടിലറിഞ്ഞതോടെയാണു ജീവനൊടുക്കിയതെന്ന് ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.
English Summary:
Bengaluru Student Suicide ; Bengaluru Student Commits Suicide After Classmate Allegedly Steals Jewellery Worth Rs 15 Lakh
755562pm2uh0kq3fpndhfe5ndu 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-health-suicide mo-news-world-countries-india-indianews mo-news-common-bengalurunews mo-crime-theft
Source link