ഭിന്നശേഷിക്കാർക്ക് തുല്യത ഉറപ്പാക്കണം: രാഷ്ട്രപതി

ഭിന്നശേഷിക്കാർക്ക് തുല്യത ഉറപ്പാക്കണം: രാഷ്ട്രപതി | മനോരമ ഓൺലൈൻ ന്യൂസ് – President Droupadi Murmu Champions Inclusion for Differently-Abled, Ananya Bijesh Wins Shresth Divyang Award | Shresth Divyang Award | Droupadi Murmu | India New Delhi News Malayalam | Malayala Manorama Online News
ഭിന്നശേഷിക്കാർക്ക് തുല്യത ഉറപ്പാക്കണം: രാഷ്ട്രപതി
മനോരമ ലേഖകൻ
Published: December 04 , 2024 03:36 AM IST
1 minute Read
‘സർവശ്രേഷ്ഠ ദിവ്യാംഗൻ’ പുരസ്കാരം അനന്യ ബിജേഷിന്
ലോക ഭിന്നശേഷി ദിനത്തിൽ രാഷ്ട്രപതിയിൽ നിന്നു പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ തിരുവനന്തപുരം സ്വദേശി അനന്യക്കൊപ്പം അച്ഛൻ ബിജേഷ്, അമ്മ അനുപമ, സഹോദരൻ ആരോൺ എന്നിവർ. ചിത്രം: മനോരമ
ന്യൂഡൽഹി ∙ ഭിന്നശേഷിക്കാരോടു സഹതാപം കാണിക്കുന്നതിനു പകരം അവരെ എല്ലാ മേഖലകളിലും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കുകയാണു വേണ്ടതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യാന്തര ഭിന്നശേഷി ദിനത്തിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച ഭിന്നശേഷിക്കാരായ പ്രതിഭകൾക്കുള്ള പുരസ്കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തിരുവനന്തപുരം സ്വദേശിയും ഗായികയുമായ അനന്യ ബിജേഷിന് ‘സർവശ്രേഷ്ഠ ദിവ്യാംഗൻ’ പുരസ്കാരം ലഭിച്ചു. ഓട്ടിസം ബാധിച്ച അനന്യയ്ക്കു സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. റിസർവ് ബാങ്കിൽ ഉദ്യോഗസ്ഥനായ ബിജേഷിന്റെയും അനുപമയുടെയും മകളാണ്.
English Summary:
Shresth Divyang Award: President Droupadi Murmu advocates for inclusion and equality for the differently-abled, while Ananya Bijesh from Thiruvananthapuram receives the ‘Shresth Divyang’ Award for her achievements
65spmidqsil04ij07h7t9q0194 mo-news-common-malayalamnews mo-legislature-president 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-differentlyabledchild mo-politics-leaders-draupadimurmu
Source link