പട്ടാള നിയമം പിൻവലിക്കുന്നതായി ദക്ഷിണ കൊറിയൻ പ്രസിഡന്റ്


സിയോള്‍: ദക്ഷിണ കൊറിയയില്‍ നടപ്പിലാക്കിയ പട്ടാള നിയമം പിൻവലിക്കുന്നതായി പ്രസിഡന്റ് യൂണ്‍ സുക് യോള്‍. പട്ടാള നിയമം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പിൻവലിക്കുന്നതായി അറിയിച്ചത്. നാഷണല്‍ അസംബ്ലിയുടെ അപേക്ഷ പരിഗണിച്ചാണ് പട്ടാള നിയമം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെന്ന് യൂണ്‍ പറഞ്ഞു. ഇതിനായി വിന്യസിച്ചിട്ടുള്ള സൈന്യത്തെയും പിന്‍വലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തേ പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികളാവുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് രാജ്യത്ത് പട്ടാള നിയമം നടപ്പിലാക്കിയത്. ഒരു ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ തര്‍ക്കം നിലനില്‍ക്കെയാണ് പ്രസിഡന്റിന്റെ ഈ നീക്കം.


Source link

Exit mobile version