INDIA

സംഭൽ സന്ദർശിക്കാൻ രാഹുൽ ഗാന്ധി

സംഭൽ സന്ദർശിക്കാൻ രാഹുൽ ഗാന്ധി | മനോരമ ഓൺലൈൻ ന്യൂസ് – Sambhal conflict: Rahul Gandhi to visit Chandausi denied by district administration citing potential tensions | Sambhal | India Uttar Pradesh News Malayalam | Malayala Manorama Online News

സംഭൽ സന്ദർശിക്കാൻ രാഹുൽ ഗാന്ധി

മനോരമ ലേഖകൻ

Published: December 04 , 2024 03:40 AM IST

1 minute Read

രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു സന്ദർശിക്കുമെന്ന് കോൺഗ്രസ്.രാഹുലിന്റെ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. യാത്ര റദ്ദാക്കണമെന്ന് രാഹുലിനോട് അഭ്യർഥിക്കുകയും ചെയ്തു.

സംഘർഷാവസ്ഥയെ തുടർന്ന് പുറത്തു നിന്നുള്ളവർ ഇവിടേക്ക് എത്തുന്നതിന് നേരത്തേ തന്നെ ജില്ലാ ഭരണകൂടം വിലക്കിയിരുന്നു. ഇതു 10 വരെ തുടരും. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ഉൾപ്പെടെ സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. സാധാരണ നിലയിലേക്കു സാഹചര്യം എത്തിയെന്നും രാഹുലിന്റെ സന്ദർശനത്തോടെ വീണ്ടും പ്രകോപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് മൊറാദാബാദ് ഡിവിഷനൽ കമ്മിഷണറുടെ വാദം.

English Summary:
Sambhal conflict: Rahul Gandhi to visit Chandausi denied by district administration citing potential tensions

mo-politics-leaders-rahulgandhi mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-uttarpradesh 2bqod1om4qvc9kobc13r5pmlbv mo-politics-leaders-akhileshyadav


Source link

Related Articles

Back to top button