സിബിഐ മുൻ ഡയറക്ടർ വിജയ് ശങ്കർ അന്തരിച്ചു

സിബിഐ മുൻ ഡയറക്ടർ വിജയ് ശങ്കർ അന്തരിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – Death: Former CBI director Vijay Shankar passed away | CBI | India News Malayalam | Malayala Manorama Online News

സിബിഐ മുൻ ഡയറക്ടർ വിജയ് ശങ്കർ അന്തരിച്ചു

മനോരമ ലേഖകൻ

Published: December 04 , 2024 03:40 AM IST

1 minute Read

വിജയ് ശങ്കർ

ന്യൂഡൽഹി ∙ സിബിഐ മുൻ ഡയറക്ടർ വിജയ് ശങ്കർ (76) അന്തരിച്ചു. 1969 യുപി കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ് ശങ്കർ 2005 ഡിസംബർ 12 മുതൽ 2008 ജൂലൈ 31 വരെയാണു സിബിഐ ഡയറക്ടറായിരുന്നത്. മൃതദേഹം ഓൾ ഇന്ത്യ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു വിട്ടുകൊടുക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.  

വിവാദമായ ആരുഷി തൽവാർ (13), ആരുഷിയുടെ വീട്ടിലെ ജോലിക്കാരനായ ഹേംരാജ് എന്നിവരുടെ ഇരട്ടക്കൊലപാതക കേസ് സിബിഐ ഏറ്റെടുക്കുന്നതു വിജയ് ശങ്കർ ഡയറക്ടറായിരുന്ന കാലത്താണ്. മുംബൈ സ്ഫോടനക്കേസിൽ പ്രതിയായ അധോലോകസംഘാംഗം അബു സലേമിനെയും കൂട്ടാളിയായ നടി മോണിക്ക ബേദിയെയും പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്കു കൊണ്ടുവന്ന് അറസ്റ്റ് ചെയ്തതു വിജയ് ശങ്കർ സിബിഐ അഡീഷനൽ ഡയറക്ടറായിരിക്കുമ്പോഴാണ്. അബ്ദുൽ കരിം തെൽഗി വ്യാജ മുദ്രപ്പത്ര അഴിമതിക്കേസ് അന്വേഷണത്തിനും മേൽനോട്ടം വഹിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ തലവൻ, ജമ്മു കശ്മീരിൽ ബിഎസ്എഫ് ഐജി തസ്തികകളിലും  പ്രവർത്തിച്ചു. അതിവിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

English Summary:
Death: Former CBI director Vijay Shankar passed away

mo-judiciary-lawndorder-cbi-director 6llln4224h0kdtbla0lmo29erj mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-death mo-judiciary-lawndorder-cbi


Source link
Exit mobile version