പ്രോബ 3 ഇരട്ട ഉപഗ്രഹവിക്ഷേപണം ഇന്ന് | മനോരമ ഓൺലൈൻ ന്യൂസ് – ISRO Launches ESA’s Proba 3 Satellites to Create Artificial Solar Eclipse | ISRO | Proba 3 | India Kerala News Malayalam | Malayala Manorama Online News
പ്രോബ 3 ഇരട്ട ഉപഗ്രഹവിക്ഷേപണം ഇന്ന്
മനോരമ ലേഖകൻ
Published: December 04 , 2024 03:40 AM IST
1 minute Read
തിരുവനന്തപുരം ∙ ഒരേ താളത്തിനൊത്തു നൃത്തം ചെയ്യുന്ന രണ്ട് നർത്തക ഉപഗ്രഹങ്ങൾ ! ഇന്നു വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പിഎസ്എൽവി–സി59 റോക്കറ്റിൽ ബഹിരാകാശത്തേക്കു കുതിക്കുന്ന യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇഎസ്എ) പ്രോബ 3 ഉപഗ്രഹങ്ങളെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ബഹിരാകാശത്തു കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാൻ ലക്ഷ്യമിട്ടാണ് ഇഎസ്എ, ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപണം നടത്തുന്നത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഏറ്റെടുത്തു നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്. ഭൂമിയിൽനിന്ന് അകലെ(അപ്പോജി) 60,530 കിലോമീറ്ററും അരികിൽ പെരിജീ) 600 കിലോമീറ്ററും ദൈർഘ്യമുള്ള ദീർഘ ഭ്രമണപഥത്തിൽ പരസ്പരം 150 മീറ്റർ അകലം പാലിച്ചാണ് പ്രോബ 3 ഇരട്ട ഉപഗ്രഹങ്ങൾ സഞ്ചരിക്കുക. ഒറ്റത്തവണ തുടർച്ചയായി 6 മണിക്കൂർ സൂര്യന്റെ അന്തരീക്ഷപാളിയായ കൊറോണയെ നിരീക്ഷിക്കാൻ കഴിയുംവിധമാണ് ഇതിന്റെ യാത്രാപഥം നിശ്ചയിച്ചിരിക്കുന്നത്.
English Summary:
Artificial Solar Eclipse: European Space Agency(ESA) Proba 3 twin satellites on ISRO’s PSLV-C59 rocket from Sriharikota, aiming to create an artificial solar eclipse for detailed Sun observation
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-space-europeanspaceagency mo-space-pslv mo-space-isro 5ctva6utfblbfbdosr8udjplq6
Source link