INDIALATEST NEWS

മണിപ്പുർ ഭീഷണിപ്പെടുത്തി പണം തട്ടിയ 4 പേർ അറസ്റ്റിൽ

മണിപ്പുർ ഭീഷണിപ്പെടുത്തി പണം തട്ടിയ 4 പേർ അറസ്റ്റിൽ | മനോരമ ഓൺലൈൻ ന്യൂസ് – Four Arambai Tenggol Members Arrested for Extortion in Manipur | Manipur Unrest | India Manipur News Malayalam | Malayala Manorama Online News

മണിപ്പുർ ഭീഷണിപ്പെടുത്തി പണം തട്ടിയ 4 പേർ അറസ്റ്റിൽ

മനോരമ ലേഖകൻ

Published: December 04 , 2024 03:44 AM IST

1 minute Read

പ്രതീകാത്മക ചിത്രം

കൊൽക്കത്ത ∙ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മണിപ്പുരിൽ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ 4 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ല.  റൈഫിളും പിസ്റ്റലുമടക്കം ആയുധങ്ങളും ഇവരിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ  ഭീഷണിപ്പെടുത്തി ഇവർ പണം വാങ്ങിയിരുന്നു. ചുരാചന്ദ്പുരിൽ നടത്തിയ തിരച്ചിലിലും യന്ത്രത്തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. മണിപ്പുർ കലാപത്തിനു ശേഷം സായുധഗ്രൂപ്പുകൾ വ്യാപകമായ കൊള്ളയും പിടിച്ചുപറിയും നടത്തിയിട്ടും സർക്കാർ കാര്യമായ നടപടി സ്വീകരിച്ചിരുന്നില്ല. ഇംഫാലിൽ പൊലീസിന്റെ ആയുധപ്പുരയിൽ നിന്നു കവർന്ന 5000 യന്ത്രത്തോക്കുകളും മറ്റും തീവ്ര മെയ്തെയ് സംഘടനകളുടെ കൈവശമാണ്.

അതേസമയം ആരംഭായ് തെംഗോലിന്റെ തലവൻ കൊറൗൻഗാൻബ ഖുമാനെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ടു മെയ്തെയ് വനിതകളുടെ നേതൃത്വത്തിൽ ഇംഫാൽ താഴ്‌വരയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം തുടരുന്നു. എൻഐഎ റജിസ്റ്റർ ചെയ്ത രണ്ടു കേസിൽ ഖുമാൻ പ്രതിയാണ്. മണിപ്പുരിൽ ആർമി ക്യാംപിൽ നിന്നു കാണാതായ മെയ്തെയ് വിഭാഗക്കാരനായുള്ള തിരച്ചിൽ തുടരുകയാണ്. രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന ആർമിയുടെ തിരച്ചിലിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.  

മ്യാൻമർ അതിർത്തിയിൽ വേലി കെട്ടരുതെന്നാവശ്യപ്പെട്ടു ചുരാചന്ദ്പുർ ഉൾപ്പെടെയുള്ള കുക്കി മേഖലകളിലും സമരം ആരംഭിച്ചു. ഇന്ത്യയും മ്യാൻമറും തമ്മിലുള്ള തടസ്സരഹിത അതിർത്തി കടക്കൽ (ഫ്രീ മൂവ്മെന്റ് റജീം) നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധം നടക്കുകയാണ്. അതേസമയം ഇന്നർലൈൻ പെർമിറ്റ് ലംഘിച്ചതിന് അസം സ്വദേശികളായ 29 പേരെ മണിപ്പുർ പുറത്താക്കി. ബംഗ്ലദേശികളാണെന്ന സംശയത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. തെറ്റായ വിവരങ്ങൾ നൽകിയാണ് ഇവർ ഇന്നർ ലൈൻ പെർമിറ്റ് നേടിയതെന്നു പൊലീസ് പറഞ്ഞു.

English Summary:
Tensions High in Manipur: Extortion charges have been filed against four members of Arambai Tenggol, a militant Meitei organization, following their arrest in Kolkata. The arrests come amidst ongoing protests and heightened tension in Manipur following recent violence and unrest

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-educationncareer-government-servants mo-news-common-manipurunrest mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest 1v70ha3g09o7q8upgio1j725ju


Source link

Related Articles

Back to top button