അടിമാലി: നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ. ബൈസൺവാലി പുളിക്കക്കുന്നേൽ രതീഷിനെ (കീരി രതീഷ്-50) യാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.സംസ്ഥാനത്ത് എറണാകുളം, തൃശൂർ എന്നിവിടങ്ങളിലടക്കം 14 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് . അടിമാലി ടൗണിലെ മലഞ്ചരക്ക് കടയിൽ നിന്നും 14500 രൂപ കഴിഞ്ഞ ദിവസം മേഷ്ടിച്ചിരുന്നു. ജയിലിൽ നിന്നിറങ്ങിയിട്ട് 4 മാസമായിട്ടുള്ളു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
Source link