ഗാസ: ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കാലടികളും തലയുമെല്ലാം തണുത്തുറച്ചുപോയ പോലെയായി. കിടക്കാന്‍ മെത്തയോ കഴിക്കാന്‍ ഒരു കഷണം ബ്രഡോ കൃത്യമായി കിട്ടുന്നില്ല. രണ്ടര ലക്ഷത്തോളം ആളുകളില്‍ പകുതിയോളം ഇന്ന് ബീച്ചുകളില്‍ കുത്തിയുയര്‍ത്തിയ പ്ലാസ്റ്റിക് കൂരകളിലാണ്. രണ്ട് മാസം മുതലുള്ള കുഞ്ഞുങ്ങള്‍ ഒപ്പമുണ്ട്. ഇനിയങ്ങോട്ട് തണുപ്പിനോടും യുദ്ധം ചെയ്യണം, ഖാന്‍ യൂനുസില്‍നിന്ന് ഷായ്‌മെ എസ ബി.ബി.സിയോട് മനസ്സുതുറക്കുകയാണ്.അടച്ചുറപ്പുള്ള വീടുണ്ടായിരുന്നവരാണ് ഇന്ന് കീറിപ്പറഞ്ഞ കൂരയില്‍ ദുരിതങ്ങളോട് ഏറ്റുമുട്ടുന്നത്. കടുത്ത തണുപ്പുകൂടി വന്നതോടെ ഉടുതുണിപോലുമില്ലാത്ത കുഞ്ഞുങ്ങളടക്കമുള്ളവാര്‍ക്കാണ് കൂരയ്ക്കുള്ളില്‍ തണുത്തു വിറച്ചിരിക്കേണ്ടി വരുന്നത്. ഇതോടെ ഭൂരിഭാഗം പേരും രോഗക്കിടക്കയിലുമാണ്. ഒരു മഴ പെയ്താല്‍ കൂരയ്ക്കുള്ളിലേക്ക് വെള്ളം കയറും. കൊടും തണുപ്പിനെ പ്രതിരോധിക്കാൻ ഒരു മാർഗവുമില്ലെന്നും ഷായ്മ എസ ചൂണ്ടിക്കാട്ടുന്നു.
Source link