KERALAMLATEST NEWS

മരക്കൊമ്പ് റോഡിലേക്ക് വീഴുന്നത് കണ്ട് വാഹനം വെട്ടിച്ചു; കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ (24) ആണ് മരിച്ചത്. കനത്തമഴയെ തുടർന്ന് റോഡിലേക്ക് മരക്കൊമ്പ് വീഴുന്നത് കണ്ട് കാർ വെട്ടിച്ചപ്പോഴാണ് കുളത്തിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. അങ്ങാടിക്കടവിനും ആനപ്പന്തിക്കും ഇടയിലാണ് സംഭവമുണ്ടായത്.

കനത്തമഴയിലും കാറ്റിലും മരക്കൊമ്പ് റോഡിലേക്ക് വീഴുന്ന കണ്ട ഇമ്മാനുവൽ കാർ വെട്ടിക്കുകയായിരുന്നു. എന്നാൽ വാഹനം സമീപത്തെ കുളത്തിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


Source link

Related Articles

Back to top button