WORLD

‘ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരും’; ഹമാസിന് താക്കീതുമായി ട്രംപ്


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി താന്‍ ചുമതലയേല്‍ക്കുമ്പോഴേക്കും ഗാസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് താക്കീതുമായി യു.എസ്. നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍-ഗാസ യുദ്ധം അവസാനിപ്പിക്കാനും പതിനാല് മാസമായി ബന്ദിയാക്കിയവരെ മോചിപ്പിക്കാനും നിലവിലെ പ്രസിഡന്റ് ജോബൈഡന് സാധിക്കാതെവന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ താക്കീത്. 2025 ജനുവരി 25-ന് താന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ദിവസത്തിനുള്ളിൽ, തടങ്കലിലാക്കിയവരെ മോചിപ്പിച്ചില്ലെങ്കില്‍ മാനവികക്കെതിരെ ക്രൂരതകള്‍ ചെയ്തവര്‍ വലിയ വിലനല്‍കേണ്ടിവരും. അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നേവരെ ആരും നല്‍കാത്തവിധത്തിലുള്ള കടുത്ത പ്രഹരമായിരിക്കും അത്. ബന്ദികളെ ഇപ്പോള്‍ത്തന്നെ മോചിപ്പിക്കണം, ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.


Source link

Related Articles

Back to top button