‘ഏത്  സാഹചര്യത്തിലാണ്   വിദ്യാർത്ഥികൾക്ക്  വാഹനം  നൽകിയത്’; കാർ ഉടമയെ  ചോദ്യം  ചെയ്യുമെന്ന്  എംവിഡി

ആലപ്പുഴ: ദേ​ശീ​യ​പാ​ത​യി​ൽ​ ​ക​ള​ർ​കോ​ട് ​ഭാ​ഗ​ത്ത് ​ കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹന ഉടമയെ ചോദ്യം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികൾ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. വാഹനം വാടകക്ക് നൽകാനുള്ള ലെെസൻസ് വാഹന ഉടമയ്ക്ക് ഇല്ല. വാടകയ്ക്ക് നൽകിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു. ഉടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.

2010 രജിസ്ട്രേഷനാണ് വാഹനം. വാഹനത്തിന്റെ പേപ്പറുകളുടെ കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. റെന്റ് എ കാർ അല്ലെങ്കിൽ റെന്റ് എ കാബ് എന്ന തരത്തിലുള്ള ലെെസൻസ് വാഹനത്തിനില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് വാഹനം നൽകിയതെന്ന കാര്യത്തിൽ കാർ ഉടമ വ്യക്തത വരുത്തണം.

അമ്പലപ്പുഴ കക്കാഴം സ്വദേശിയുടെതാണ് കാറ്. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം വിട്ടുനൽകിയതെന്നെന്നാണ് ഇദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാറാണ് കാറിനായി ബന്ധപ്പെട്ടത്. ജബ്ബാറും മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്നാണ് കാർ കൊണ്ടുപോയതെന്നും ഉടമ പറഞ്ഞു.

ഇ​ന്ന​ലെ​ ​രാ​ത്രി​ 9.30​ ​ഓ​ടെ​ ​ക​ള​ർ​കോ​ട് ​ച​ങ്ങ​നാ​ശേ​രി​ ​മു​ക്കി​ലാ​യി​രു​ന്നു​ ​അ​പ​ക​ടം ഉണ്ടായത്.​ ​ഗു​രു​വാ​യൂ​രി​ൽ​ ​നി​ന്ന് ​കാ​യം​കു​ള​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​റും​ ​വ​ണ്ടാ​നം​ ​ഭാ​ഗ​ത്തു​നി​ന്നു​ ​ആ​ല​പ്പു​ഴ​ ​ഭാ​ഗ​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ട​വേ​ര​ ​കാ​റു​മാ​ണ് ​കൂ​ട്ടി​യി​ടി​ച്ച​ത്.​ ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ജ​ബ്ബാ​ർ,​ കോട്ടയം സ്വദേശി ​ആ​യു​ഷ് ഷാജി​,​ ​മലപ്പുറം സ്വദേശി ദേ​വാ​ന​ന്ദ്,​ ​പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ,​ ലക്ഷദ്വീപ് സ്വദേശി ​മു​ഹ​മ്മ​ദ് ​ഇ​ബ്രാ​ഹിം​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.


Source link
Exit mobile version