KERALAMLATEST NEWS

അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് കാരണം അമിതവേഗതയെന്ന് കെഎസ്‌ആർടിസി, ശ്രദ്ധക്കുറവെന്നും റിപ്പോർട്ട്

ആ​ല​പ്പു​ഴ​:​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ക​ള​ർ​കോ​ട് ​ഭാ​ഗ​ത്ത് ​അ​ഞ്ച് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ മരണത്തിനിടയാക്കിയത് അമിതവേഗതയെന്ന് കെഎസ്‌ആർടിസി. മെഡിക്കൽ വിദ്യാർത്ഥികളുമായി എതിർദിശയിൽ നിന്നെത്തിയ കാർ അമിതവേഗത്തിലെത്തി ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് കെഎസ്‌ആർടിസി അധികൃതരുടെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അമിതവേഗതയിലെത്തിയ കാർ ബ്രേക്ക് ചെയ്തപ്പോൾ തെന്നിമാറി ബസിനുനേരെ വന്നു. ഇതുകണ്ട് ഡ്രൈവർ ഇടതുവശം ചേർത്തു നിർത്തിയെങ്കിലും ബസിന്റെ മുൻവശത്ത് കാർ ഇടിച്ചുകയറുകയായിരുന്നു. കാറോടിച്ചയാളുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. കാർ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ കാർ ഓടിച്ചിരുന്നയാളുടെ കാഴ്‌ച മങ്ങിയതാണ് അപകടകാരണമെന്ന് എംവിഡിയും പൊലീസും പറയുന്നു.

ഇ​ന്ന​ലെ​ ​രാ​ത്രി​ 9.30​ ​ഓ​ടെ​ ​ക​ള​ർ​കോ​ട് ​ച​ങ്ങ​നാ​ശേ​രി​ ​മു​ക്കി​ലാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ഗു​രു​വാ​യൂ​രി​ൽ​ ​നി​ന്ന് ​കാ​യം​കു​ള​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​റും​ ​വ​ണ്ടാ​നം​ ​ഭാ​ഗ​ത്തു​നി​ന്നു​ ​ആ​ല​പ്പു​ഴ​ ​ഭാ​ഗ​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ട​വേ​ര​ ​കാ​റു​മാ​ണ് ​കൂ​ട്ടി​യി​ടി​ച്ച​ത്.​ ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ജ​ബ്ബാ​ർ,​ കോട്ടയം സ്വദേശി ​ആ​യു​ഷ് ഷാജി​,​ ​മലപ്പുറം സ്വദേശി ദേ​വാ​ന​ന്ദ്,​ ​പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ,​ ലക്ഷദ്വീപ് സ്വദേശി ​മു​ഹ​മ്മ​ദ് ​ഇ​ബ്രാ​ഹിം​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.

മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ആ​ല​പ്പു​ഴ​യി​ൽ​ ​സി​നി​മ​യ്ക്കാ​യി​ ​കാ​റി​ൽ​ ​വ​രി​ക​യാ​യി​രു​ന്നു​ ​പതിനൊന്നംഗ​ ​സം​ഘ​മാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ആറുപേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.


Source link

Related Articles

Back to top button