ഫാൻസികടയില്‍ തുടക്കം, പിന്നെ ബാങ്കുകളടക്കം കൈപ്പിടിയിൽ; 68-കാരിയുടേത് 3.72 ലക്ഷം കോടിയുടെ വെട്ടിപ്പ്
വിയറ്റ്‌നാം: 3,72,000 കോടി രൂപയുടെ ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ വിയറ്റ്‌നാംകാരിയായ വനിതാ വ്യാപാരിയുടെ വധശിക്ഷ ശരിവെച്ച് കോടതി. വിയറ്റ്‌നാമിലെ റിയല്‍എസ്‌റ്റേറ്റ് പ്രമുഖ കൂടിയായ ട്യുമിയാന്‍(68) ന്റെ വധശിക്ഷയാണ് ചൊവ്വാഴ്ച വിയറ്റ്‌നാം കോടതി ശരിവെച്ചത്. വധശിക്ഷയൊഴിവാക്കാന്‍ എഴുപതിനായിരം കോടി രൂപയാണ് ഇവര്‍ കണ്ടത്തേണ്ടത്. അങ്ങനെയായാല്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കും. വിയറ്റ്‌നാമില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചുരുക്കം ചില വനിതകളില്‍ ഒരാളാണ് ട്യൂമിയാന്‍. 2011 മുതല്‍ വിയറ്റ്‌നാമിലെ സയ്‌ഗോണ്‍ കൊമേഴ്‌സ്യല്‍ ബാങ്കിന്റെ നിയന്ത്രണം രഹസ്യമായി ഏറ്റെടുത്ത് കടലാസ് കമ്പനികള്‍വഴി ലോണ്‍ സംഘടിപ്പിച്ച് പത്ത് വര്‍ഷത്തിനിടെ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് കഴിഞ്ഞ ഏപ്രിലില്‍ വിയറ്റ്‌നാം കോടതി കണ്ടെത്തിയത്. ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തന്റെ സ്വന്തക്കാരെ ബാങ്കില്‍ നിയമിക്കുകയായിരുന്നു. അവര്‍വഴി നിരവധി ലോണുകള്‍ ട്യൂമിയാന്‍ സംഘടിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്നാണ് ഈ തട്ടിപ്പ് പുറത്താവുകയും അറസ്റ്റിലാവുകയും ചെയ്തത്.
Source link