KERALAM

നാഗചൈതന്യയുടെ വധു ശോഭിതയെ അനുഗ്രഹിക്കാൻ സാമന്ത എത്തി, പക്ഷേ ഒരു ട്വിസ്റ്റുണ്ട്; വൈറലായി ചിത്രങ്ങൾ

തെലുങ്ക് സൂപ്പർ താരം നാഗചൈതന്യയും ശോഭിത ധുലീപാലയും തങ്ങളുടെ വിവാഹത്തിന്റെ തിരക്കിലാണ്. ഇരുവരുടെയും ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ട്രൻഡിംഗാണ്. ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് വിവാഹം നടക്കുക. നടി സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്.

വിവാഹ ചിത്രങ്ങൾ വൈറലാകുന്നതിനിടെ, ഒരു ചിത്രത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണുടക്കിയത്. വധു ശോഭിത ധുലീപാലയെ അനുഗ്രഹിക്കാൻ സാമന്ത എത്തിയിരിക്കുന്നു എന്ന തലക്കെട്ടിലാണ് ചിത്രം. തലക്കെട്ട് വായിക്കുമ്പോൾ നടി സാമന്തയാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുമെങ്കിലും സംഭവം അതല്ല. ശോഭിതയുടെ സഹോദരിയുടെ പേരും സാമന്ത എന്നാണ്. സാമന്ത ധുലീപാല. നാഗചൈതന്യയുടെ ആദ്യ ഭാര്യയുടെ പേരും ഇത് തന്നെയായതുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സാമന്ത വിവാഹത്തിന് അനുഗ്രഹിക്കാൻ എത്തിയെന്നാണ്.

വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങൾ ശോഭിത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. ഞായറാഴ്ച, സാമന്ത ധൂലിപാല രാത സ്ഥാപന, മംഗളസ്നാനം ചടങ്ങുകളുടെ ഫേട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു, സാമന്ത ശോഭിതയ്ക്ക് ഹൽദി പുരട്ടുന്നതും ആചാരങ്ങളിൽ പങ്കെടുക്കുന്നതും ചിത്രങ്ങളിൽ കാണാം. സാമന്ത ധൂലിപാല ശോഭിതയുടെ വിവാഹത്തിന് മുമ്പുള്ള പരമ്പരാഗത വസ്ത്രത്തിലും കുടുംബത്തിന്റെ പാരമ്പര്യ ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ച ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്.

അതേസമയം, ശോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.


Source link

Related Articles

Back to top button