ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; പബ്ലിക്കേഷൻ വിഭാഗം മേധാവിയെ ഡി സി ബുക്സ് സസ്പെൻഡ് ചെയ്തു
കോട്ടയം : സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിൽ അച്ചടക്ക നടപടി. പബ്ലിക്കേഷൻസ് വ്ഭാഗം മേധാവി എ.വി. ശ്രീകുമാറിനെ ഡി.സി ബുക്സ് സസ്പെൻഡ് ചെയ്തു. ഇ.പി ജയരാജൻ നൽകിയ പരാതിയിൽ ഡി.സി ബുക്സ് ഉടമ രവി ഡി,സിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തിയെന്ന വാർത്തയിൽ വിശദീകരണവുമായി ഡി,സി ബുക് രംഗത്ത് വന്നിരുന്നു. മൊഴിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. നടപടി ക്രമങ്ങൾ പാലിച്ചു മാത്രമേ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളൂ. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമെന്നും ഡി.സി ബുക്സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇ.പി. ജയരാജന്റെ പരാതിയിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് കൈമാറും.
Source link