വെള്ളം പാഴാക്കുന്നെന്നു പരാതി നൽകി; സ്ത്രീയെയും മകളെയും നഗ്നരാക്കി മർദിച്ചു

വെള്ളത്തെച്ചൊല്ലി തർക്കം: സ്ത്രീയെയും മകളെയും നഗ്നരാക്കി മർദിച്ചു | Manorama Online News | Mumbai News | Latest News

വെള്ളം പാഴാക്കുന്നെന്നു പരാതി നൽകി; സ്ത്രീയെയും മകളെയും നഗ്നരാക്കി മർദിച്ചു

മനോരമ ലേഖകൻ

Published: December 03 , 2024 09:04 AM IST

1 minute Read

പ്രതീകാത്മക ചിത്രം: Image Credit: Istock/South_agency

നവിമുംബൈ ∙ വെള്ളത്തെച്ചൊല്ലി അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ, സ്ത്രീയെയും 18 വയസ്സുകാരിയായ മകളെയും നഗ്നരാക്കി മർദിച്ചെന്നു പരാതി. വ്യാഴാഴ്ച പൻവേലിലാണ് സംഭവമുണ്ടായത്. അനാവശ്യമായി വെള്ളം നഷ്ടപ്പെടുത്തുന്നെന്ന പരാതിയെ തുടർന്ന്, പ്രതികളായ 8 കുടുംബാംഗങ്ങളുടെ പേരിൽ കഴിഞ്ഞദിവസം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

ആ പരാതി നൽകിയത് അമ്മയും മകളുമാണെന്ന സംശയമാണ് മർദനത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ജാതിപരമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

English Summary:
A woman and her daughter beaten: in Panvel, Navi Mumbai, a women and he daughter allegedly stripped and beaten by neighbors after a dispute over water usage

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews 3jr3o2224luopbkn42svedccmu


Source link
Exit mobile version