മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ വലിയ ഭീഷണി ഇല്ലെങ്കിലും വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെടുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ.രാജൻ. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.
ഐ.ടി.ബി.പിയുടെയും സി.ആർ.പി.എഫിന്റെയും ബി.എസ്.എഫിന്റെയും ആർമിയുടെയും ടീമുകൾ സജ്ജമാണ്. എന്നാൽ, അവരുടെ സേവനം വിനിയോഗിക്കേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല. വടക്കൻ കേരളത്തിൽ വിന്യസിക്കാനാണ് ആലോചിച്ചിട്ടുള്ളത്. എല്ലാ ജില്ലാ കളക്ടർമാരുമായും ആശയവിനിമയം നടക്കുന്നുണ്ട്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കർണാടക, കേരള ഭാഗത്താണ്. തുടർന്ന് കർണാടകത്തിന്റെ അതിർത്തിയിൽ നിന്ന് മംഗലാപുരത്തു കൂടി കണ്ണൂർ, കാസർകോട് ഉൾപ്പെടെ വടക്കൻ കേരളപരിധി വഴി ഇന്നുരാവിലെ അറബിക്കടലിലേക്ക് പോകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അത്തിക്കയത്ത്
210 എം.എം മഴ
ഞായറാഴ്ച രാത്രി പല മേഖലകളിലും കനത്ത മഴയാണ് ലഭിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴ രേഖപ്പെടുത്തി. പത്തനംതിട്ടയിലെ അത്തിക്കയത്ത് 210 എം.എം മഴ ലഭിച്ചു
തെക്കൻമേഖലയിൽ മഴ ദുർബലമായിട്ടുണ്ട്. അറബിക്കടലിലേക്ക് ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് നീങ്ങിയാലും കടലിൽ തന്നെ അത് കേന്ദ്രീകരിക്കും
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം
Source link