തിരുവനന്തപുരം: പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഇന്നും നാളെയും കൂടി അതിശക്ത മഴ തുടരും. ഇന്ന് വൈകിട്ടോടു കൂടി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ ന്യൂനമർദ്ദമായി അറബിക്കടലിൽ പ്രവേശിച്ച് നിർജ്ജീവമാകും. ഇന്ന്
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. ഓറഞ്ച് അലർട്ടുള്ള സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 115- 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കും. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കഴിഞ്ഞ ദിവസം വടക്കൻ ജില്ലകളിലടക്കം ശക്തമായ മഴയായിരുന്നു.
തൃശൂർ, കാസർകോട്
ജില്ലകൾക്ക് അവധി
ശക്തമായ മഴയെ തുടർന്ന് തൃശൂർ,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
ഇന്ന് അവധി. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
Source link