ഗുരുകൃപയുടെ നിമിഷങ്ങൾ

Vishnubhakthan

തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹത്താലും ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്മാരുടെ ആശീർവാദത്താലും വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപ്പാപ്പയെ കാണാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അമൂല്യ നിമിഷങ്ങളിലൊന്നാണെന്ന് എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റും ന്യൂ രാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്ടറുമായ സി. വിഷ്ണുഭക്തൻ പറഞ്ഞു. ആഗോള ക്രൈസ്തവസഭയുടെ തിരുമേനിയെ ഷാൾ അണിയിക്കാനും കൈയിൽ ചുംബിച്ച് അനുഗ്രഹം തേടാനും കഴിഞ്ഞു. ഗുരുഭക്തിയിൽ അലിഞ്ഞുചേരാൻ കഴിഞ്ഞതുപോലെ ക്രൈസ്തവ മൂല്യങ്ങളെ മനസിലാക്കുന്നതിനും വത്തിക്കാനിൽ നടന്ന ലോകമതപാർലമെന്റിൽ പങ്കെടുത്തതിലൂടെ സാദ്ധ്യമായെന്നും സി. വിഷ്ണുഭക്തൻ പറഞ്ഞു.


Source link
Exit mobile version