KERALAMLATEST NEWS

ക്ളാസെടുക്കുന്നതിനിടെ അസ്വസ്ഥയായ പെൺകുട്ടി അദ്ധ്യാപികയെ വിവരമറിയിച്ചു, പുറത്തുവന്നത് പീഡന വിവരം

കിഴക്കമ്പലം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടിമറ്റം കുമ്മനോട് തയ്യിൽ ഷറഫുദ്ദീനെയാണ് (27)ശിക്ഷിച്ചത്.

2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെ മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്‌കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്‌കൂളിൽ ക്ലാസെടുക്കുന്നതിനിടെ അസ്വസ്ഥയായ പെൺകുട്ടി അദ്ധ്യാപികയെ വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ തടിയിട്ടപറമ്പ് പൊലീസിനെ അറിയിച്ചു. 2022 ഫെബ്രുവരി 24ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. 5 വകുപ്പുകളിലായാണ് ജഡ്ജി ദിനേശ് എം. പിള്ള ശിക്ഷ വിധിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സിന്ധു പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.


Source link

Related Articles

Back to top button