മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം ; കെ ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ല, കമ്മിഷണർക്ക് റിപ്പോർട്ട് നൽകി
തിരുവനന്തപുരം : മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണറാണ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.
സംഭവത്തിൽ കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറിയാണ് പരാതി നൽകിയത്. വാട്‌സാപ്പ് ഗ്രൂപ്പിൽ ചേർത്ത വ്യക്തികൾ പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കൂവെന്നും മറ്റൊരാൾ പരാതി നൽകിയാൽ കേസെടുക്കുന്നതിൽ നിയമതടസമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള പരാമർശം അടങ്ങിയ സന്ദേശങ്ങൾ ഇല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നും റിപ്പോർട്ടിലുണ്ട്.
വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ അഡ്മിനായി ഐ.എ.എസ് ഓഫീസർമാരിൽ ഹിന്ദുമതത്തിൽ പെട്ടവരെ അംഗങ്ങളാക്കി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. എന്നാൽ ഫോൺ ബാക്ക് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ചേർക്കുകയായിരുന്നുവെന്നാണ് ഗോപാലകൃഷ്ണൻ വാദിച്ചത്. അതേസമയം
സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ രണ്ടു ദിവസം മുമ്പ് ചാർജ് മെമ്മോ നൽകിയിരുന്നു. 30ദിവസത്തിനുള്ളിൽ മെമ്മോയ്ക്ക് മറുപടി നൽകണം.
Source link