തമിഴ്നാട്ടിൽ മഴക്കെടുതി: 16 മരണം | മനോരമ ഓൺലൈൻ ന്യൂസ് – Chennai Rains Wreak Havoc: Floods, Landslides, and Transport Disruption Grip City | Rain | Chennai Rain | India Chennai News Malayalam | Malayala manorama Online News
തമിഴ്നാട്ടിൽ മഴക്കെടുതി: 16 മരണം, തിരുവണ്ണാമലയിൽ 7 മൃതദേഹം കണ്ടെത്തി, ഒറ്റപ്പെട്ട് ചെന്നൈ
മനോരമ ലേഖകൻ
Published: December 02 , 2024 08:02 PM IST
Updated: December 02, 2024 08:08 PM IST
1 minute Read
ചെന്നൈയിൽ ശക്തമായ മഴയെ തുടർന്ന് ജലനിരപ്പുയർന്നപ്പോൾ (Image Credit : X)
ചെന്നൈ∙ നഗരത്തിൽ കനത്ത മഴക്കെടുതി തുടരുന്നു. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽനിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് ചെന്നൈ. ഇന്നും സംസ്ഥാനത്തെ 16 ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. ദേശീയ പാതകളിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും വഴിതിരിച്ചു വിട്ടതുമൂലം എട്ടു മണിക്കൂർ വരെ വൈകുന്നുണ്ട്. ചില സർവീസുകൾ റദ്ദാക്കി. സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി ഇന്ന് 16 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
Image Credit: PTI
Image Credit: PTI
പുതുച്ചേരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 48.4 സെ.മീ മഴയാണ് പെയ്തത്. മഴക്കെടുതിയിൽ ആറു പേർ മരിച്ചു. ജനവാസകേന്ദ്രങ്ങളിൽ വെള്ളം കയറി. വൈദ്യുതി തടസ്സപ്പെട്ടത് ജനജീവിതത്തെ ബാധിച്ചു. ബെംഗളൂരുവിൽ മൂന്നു ദിവസത്തേക്ക് യെലോ അലർട്ട് നൽകിയിട്ടുണ്ട്. തിരുവണ്ണാമലയിൽ മഹാദീപം തെളിക്കുന്ന മലയിലുണ്ടായ ഉരുൾപൊട്ടലിൽ 5 കുട്ടികളടക്കം 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാജ്കുമാർ, മീന, കുട്ടികളായ ഗൗതം, വിനിയ, മഹാ, ദേവിക, വിനോദിനി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒന്നിനു വൈകിട്ടോടെ ഉണ്ടായ ഉരുൾപൊട്ടലിൽ കല്ലുകളും കൂറ്റൻ പാറകളും പതിച്ച് വീടുകളും ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും ഒലിച്ചുപോയി.
മലയടിവാരത്തുള്ള 4 വീടുകൾ ഒറ്റപ്പെട്ട നിലയിലായി. ഈ മേഖലയിൽ നിന്നുള്ളവരെ ക്യാംപുകളിലേക്കു മാറ്റി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണു തിരച്ചിലിനു നേതൃത്വം നൽകുന്നത്. ഇതിനിടെ, കൃഷ്ണഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡിൽ പാർക്കു ചെയ്തിരുന്ന ബസുകൾ ഒഴുകിപ്പോയി.
Image Credit: PTI
English Summary:
Chennai Rains Wreak Havoc, Cyclone Fengal: Floods sweep vehicles; rescue ops underway in Tamil Nadu | Chennai | Puducherry
mo-news-common-chennai-rain mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5gb6093m88qpmkon21u1t2972o mo-news-national-states-tamilnadu mo-environment-rain
Source link